കോട്ടയം : വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ഇ.ബി പാലയില്‍ എത്തിച്ച സ്കൈ ലിഫ്റ്റ് ക്രെയിന്‍ രംഗത്തിറങ്ങി. ഏറെക്കാലം മുന്‍പ് ഇത് കെ.എസ്.ഇ.ബി ഡിവിഷണല്‍ ഓഫീസിലെത്തിച്ചെങ്കിലും വാഹനരജിസ്ട്രേഷന് സംബന്ധമായ ആശയക്കുഴപ്പം മൂലം ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു. രജിസ്ട്രേഷന് നൂലാമാലകള്‍ അഴിഞ്ഞതോടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ചെറിയ ജെസിബി പോലുള്ള ഈ വാഹനത്തില്‍ പോസ്റ്റുകളുടെ മുകള്ഭാഗം വരെ ഉയര്‍ത്താന്‍ കഴിയുന്ന ഒരു കാബിനുണ്ട്. ഇതില്‍ കയറി നിന്നാല്‍ ഹൈഡ്രോളിക്ക് ലിഫ്റ്റ് വഴി ഉയര്‍ന്ന് നിന്ന് വൈദ്യതി ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ ചെയ്യാനാകും. വൈദ്യതി തൂണുകളില്‍ വലിഞ്ഞുകയറി ഇനി കഷ്ടപ്പെടേണ്ട. പാലാ ഡിവിഷനില്‍ ഓഫീസിന് കീഴിലുള്ള പതിനൊന്ന് കെഎസ്ഇബി ഓഫീസുകളിലും സ്കൈ ലിഫ്റ്റ് ക്രെയിന്‍ പ്രയോജനപ്പെടുത്താം.
മഴക്കാലത്തും മറ്റും കോണിയില്‍ അപകടകരമായി ചാരിനിന്ന് വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അനുഗ്രഹമാണ് പുതിയ യന്ത്രം. കൂടുതല്‍ ദൂരത്തിലുള്ള ലൈലുകള് കൂട്ടിമുട്ടി സ്പാര്‍ക്ക് ഉണ്ടാകുന്നതു തടയാനുള്ള സ്പേസറുകള്‍ അനായാസം സ്ഥാപിക്കാനും ഇതുവഴി കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: