ബെംഗളൂരു: സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ അന്വേഷണത്തിനൊടുവില്‍ അറസ്റ്റ്. പ്രതിശ്രുതവധുവിനെ മടിയിലിരുത്തി ബൈക്ക് യാത്ര നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബംഗളൂരു എം.വി. ലേഔട്ട് സ്വദേശിയായ സിലമ്പരസന് (21) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം യുവാവ് പെണ്‍കുട്ടിയെ മടിയിലിരുത്തി ഹെബ്ബാള്‍ മേല്‍പ്പാലത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താനും ചിലര്‍ ഈ ദൃശ്യങ്ങള്‍ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
Hey thrill-seekers, the road isn't a stage for stunts! Keep it safe for everyone, including yourselves. Let's ride responsibly. 🛑🏍️#RideResponsibly pic.twitter.com/Cdg96cpdXx
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) May 19, 2024
തുടര്‍ന്ന് ഹെബ്ബാള്‍ ട്രാഫിക് പോലീസ് യുവാവിന്റെപേരില്‍ കേസെടുക്കുകയായിരുന്നു. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിലമ്പരസനാണ് ബൈക്കോടിച്ചതെന്ന് കണ്ടെത്തിയത്.
പിടികൂടിയശേഷമുള്ള ദൃശ്യങ്ങളും സിലമ്പരസന് ബൈക്കോടിക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് പങ്കുവെച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ആരുടെഭാഗത്തുനിന്നും ഉണ്ടാകരുതെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ബൈക്കോടിക്കുമ്പോള്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. അപകടകരമായ ഡ്രൈവിംഗ്
ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സിലമ്പരസനെതിരേ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: