Career

തിരുവനന്തപുരത്ത് അധ്യാപക ഒഴിവ് (സ്‌കൂള്‍, കോളജ്)

അഭിമുഖം

Published by

മലയിന്‍കീഴ്: മലയിന്‍കീഴ് സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 10ന് മാത്തമാറ്റിക്‌സ്, 28ന് രാവിലെ 10ന് കോമേഴ്‌സ്, 28ന് ഉച്ചയ്‌ക്ക് 2ന് സ്റ്റാറ്റിസ്റ്റിക്‌സ്, 29ന് രാവിലെ 10ന് മലയാളം, ഉച്ചയ്‌ക്ക് 2ന് ഫിസിക്‌സ്, 30ന് രാവിലെ 10ന് ഹിന്ദി, 31ന് രാവിലെ 10ന് ജേണലിസം. വിവരങ്ങള്‍ക്ക് 0471 2282020.

വിതുര: വിതുര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഫിസിക്കല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, എഫ്ടിഎം വിഭാഗങ്ങളില്‍ താത്കാലിക ഒഴിവുണ്ട്. അതിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30 ന് ഹൈസ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണം.

വെള്ളറട: കേരള സര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി വെള്ളറട റീജിയണല്‍ സെന്ററില്‍ കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അവസാനതീയതി 25ന് വൈകിട്ട് 3.30. ഫോണ്‍: 04712241693.

കേരള സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ലറ യുഐടിയില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് വേണ്ടി ഈ വിഷയങ്ങളില്‍ പിജിക്ക് മിനിമം 55% മാര്‍ക്കും നെറ്റും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം (മറ്റു യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളവര്‍) മേയ് 30ന് മുമ്പായി യുഐടി കല്ലറ (യുഐടി ജംഗ്ഷന്‍, വെള്ളംകുടി) യുടെ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 9946844058.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by