കാഠ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ വീണ്ടും വിശ്വാസവോട്ട് നേടി, അധികാരമേറ്റതിന് ശേഷം 18 മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് വിശ്വാസവോട്ടെടുപ്പ്.
275 അംഗ ജനപ്രതിനിധി സഭയില്‍ ദഹല്‍ 157 വോട്ടുകള്‍ നേടി. ഭൂരിപക്ഷത്തിന് 138 വോട്ടുകളാണ് വേണ്ടത.് ആഭ്യന്തര മന്ത്രി റാബി ലാമിച്ചാനെ ഉള്‍പ്പെട്ട ഫണ്ട് ദുരുപയോഗം അന്വേഷിക്കണമെന്ന മുഖ്യ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന്റെ ആവശ്യത്തിനിടെയാണ് വോട്ടെടുപ്പ് നടന്നത്. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയും വിശ്വാസവോട്ടെടുപ്പ് തടയാന്‍ ശ്രമിക്കുകയും ചെയ്തു.മെയ് 10 ന് ബജറ്റ് സമ്മേളനം ആരംഭിച്ചെങ്കിലും നേപ്പാളി കോണ്‍ഗ്രസ് അത് തടസ്സപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷം വോട്ടിംഗില്‍ പങ്കെടുത്തില്ല.
സഖ്യകക്ഷിയായിരുന്ന ജെഎസ്പിഎന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് വിശ്വാസവോട്ട് തേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ ജെഎസ്പിഎന്നിനെ പിളര്‍ത്തി ഏഴ് അംഗങ്ങള്‍ സഖ്യ സര്‍ക്കാരില്‍ ചേരുകയായിരുന്നു. അതില്‍ രണ്ടു പേരെ കാബിനറ്റില്‍ എടുക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: