തൃശൂർ: കെഎസ്ആർടിസി ബസിൽ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു. സംഭവത്തിൽ വൈക്കം ഇടയാഴം സ്വദേശിക്ക് സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. നാട്ടകത്തിന് സമീപമാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി മുതൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗമായപ്പോൾ ബസിന് ഉള്ളിൽ നിന്നും ഇറങ്ങണമെന്ന് ഇയാൾ ആവശ്യം ഉന്നയിച്ചു.
എന്നാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറക്കാമെന്ന് ജീവനക്കാർ പറഞ്ഞു. പിന്നാലെ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. ഇതോടെ ബസ് നിർത്തി. തുടർന്ന് ഭാര്യ തന്നെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇടവ് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: