ന്യൂദല്‍ഹി: സാമുദായിക ശക്തി സമാഹരണത്തിലൂടെ രാഷ്ട്രീയ ശക്തിയായി മാറി അധികാര പങ്കാളിത്തം ഉറപ്പാക്കിയെങ്കില്‍ മാത്രമേ സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥ സംജാതമാവുകയുള്ളു എന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ദല്‍ഹി യൂണിയന് സംഘടിപ്പിച്ച നേതൃത്വ സംഗമ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാറി മാറി ഭരിച്ചവര്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അധികാര അവകാശങ്ങളില്‍ പങ്കാളിത്തം നല്കാതിരുന്നതിനാല് ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നല്കുവാന് കഴിഞ്ഞിട്ടില്ല. സമസ്തമേഖലയിലും നീതി ഇന്നും അകലങ്ങളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം വര്‍ഷങ്ങള്‍ കടന്നു പോയിട്ടും യഥാര്‍ത്ഥ സ്വാതന്ത്ര്യം അവര്‍ക്ക് ലഭ്യമായിട്ടില്ല. എന്നാല്‍ സമുദായം ഒറ്റക്കെട്ടായി നിന്നാല്‍ കേരള ഭരണം കൈയിലിരിക്കും. അതിനായി മഹാഗുരുവിന്റെ ലോകോത്തര സന്ദേശമായ സംഘടിച്ച് ശക്തരവാവുക എന്നത് ഓരോ സമുദായാംഗത്തിന്റേയും ഹൃദയത്തിലും പ്രവര്‍ത്തിയിലും മുഴങ്ങണം, തുഷാര്‍ ആഹ്വാനം ചെയ്തു.
യൂണിയന് ഏര്‍പ്പെടുത്തിയ ചികിത്സാ ധന സഹായവും വിദ്യാഭ്യാസ ധന സഹായവും തുഷാര്‍ വെള്ളാപ്പള്ളി വിതരണം ചെയ്തു. യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ദല്‍ഹി യൂണിയന് പ്രസിഡന്റ് പി.എസ്. അനിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പന്തളം യൂണിയന് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അനിരുദ്ധ് കാര്ത്തികേയന് സി.ഡി. സുനില്‍കുമാര്‍, എന്‍.കെ. അനില്‍. കെ.പി. പ്രകാശന്, ജ്യോതി ബഹുലേയന് എന്നിവര്‍ സംസാരിച്ചു.
എസ്എന്‍ഡിപി യോഗം ദല്‍ഹി യൂണിയന്റെ ദില്‍ഷാദ് ഗാര്ഡന് ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന കുടുംബ സംഗമവും തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ടി.കെ. ഉത്തമന് അധ്യക്ഷത വഹിച്ചു.
ഇന്നലെ ഗുരു ക്ഷേത്രത്തില്‍ സമൂഹ പ്രാര്‍ത്ഥന, ആത്മീയ പ്രഭാഷണം, പ്രസാദ വിതരണം, ദീപാരാധന തുടങ്ങിയ ചടങ്ങുകളും നടന്നു. ദല്‍ഹി ഹൈക്കോടതി ഗവണ്മെന്റ് പ്ലീഡര്‍ അരുണ്‍ ഗുരുദര്‍ശനത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: