കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ട്രൈക്കര്‍ ദിമിത്രിസ് ദയമന്റകോസ് ക്ലബ് വിട്ടു. സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്ലബിനോടും ആരാധകരോടും നന്ദി പറയുന്നു എന്ന് ദിമി അറിയിച്ചു.
ദിമിത്രിസ് ദയമന്റകോസ് എങ്ങോട്ട് പോകും എന്ന് വ്യക്തമാക്കിയിട്ടില്ല .താരത്തിനായി വിവിധ ഐ എസ് എല്‍ ക്ലബുകള്‍ രംഗത്ത് ഉണ്ട്. ദിമിയുമായി ബെംഗളൂരു എഫ് സിയും ചര്‍ച്ച നടത്തിയതായാണ് വിവരം.
ഈ സീസണ് അവസാനം വരെയാണ് ദിമിക്ക് കേരള ബ്ലാസ്റ്റേഴ്സില്‍ കരാര്‍. താരത്തിന്റെ കരാര്‍ പുതുക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സീസണ് ഐ എസ് എല്ലില്‍ 13 ഗോളുകള്‍ നേടി ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറര്‍ ആയിരുന്നു. ബ്ലാസ്റ്റേഴ്സിനായി ആകെ 44 മത്സരങ്ങള്‍ കളിച്ച ദിമി 28 ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: