ഇടുക്കി : ഇടുക്കി മണിയാറന്‍കൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്റ്റ്‌നൈല്‍ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് മരണം ഉണ്ടായത്.
വൃക്ക മാറ്റിവയ്‌ക്കല്‍ ചികിത്സയ്‌ക്കായി കോഴിക്കോട് എത്തിയപ്പോഴാണ് പനിബാധിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രോഗ തീവ്രത കുറഞ്ഞതിനെത്തുടര്‍ന്ന് സ്വദേശമായ ഇടുക്കിയിലേക്ക് വിജയകുമാര്‍ മടങ്ങി. എ ന്നാല്‍ വീട്ടിലെത്തിയശേഷം പനി കൂടിയതോടെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധകളിലാണ് മരണകാരണം വെസ്റ്റ്‌നൈല്‍ പനിയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: