പ്രവേശന വിവരങ്ങള്‍ www.fcikerala.org ല്‍
അവസരം ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് മേയ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേരളത്തിലെ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ (എഫ്സിഐ) വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് ഓണ്‍ലൈനായി മേയ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.fcikerala.org ല്‍ ലഭ്യമാണ്. അപേക്ഷാഫീസ് 100 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 50 രൂപ. അപേക്ഷാ സമര്‍പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ തിരുവനന്തപുരം (തൈക്കാട്, സംഗീത് നഗര്‍), കൊല്ലം (കടപ്പാക്കട), കോട്ടയം (കുമാരനെല്ലൂര്‍), തൊടുപുഴ (മങ്ങാട്ട് കവല), ചേര്‍ത്തല (ശ്രീനാരായണ ഗവണ്മെന്റ് എച്ച്എസ്എസ് കാമ്പസ്), കളമശ്ശേരി (ആലുവ), തൃശൂര്‍ (പൂത്തോള്‍), പാലക്കാട് (വടക്കാഞ്ചേരി), പെരിന്തല്‍മണ്ണ (മലപ്പുറം), തിരൂര്‍ (സിറ്റി പാര്‍ക്ക് സെന്റര്‍), കോഴിക്കോട് (ഗാന്ധി ആശ്രമത്തിന് സമീപം, സിവില്സ്റ്റേഷന്), കണ്ണൂര്‍, ഉദുമ (കാസര്‍ഗോഡ്) എന്നിവിടങ്ങളിലാണുള്ളത്.
വിവിധി ഇന്സ്റ്റിറ്റിയൂട്ടുകളിലായി ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്, കാനിംഗ് ആന്റ് ഫുഡ് പ്രിസര്‍വേഷന്‍ കോഴ്സുകളിലാണ് പഠനാവസരം. ഓരോ എഫ്സിഐയിലും ലഭ്യമായ കോഴ്സുകളുടെ സീറ്റുകളും പ്രവേശന നടപടികളും തൊഴില്‍ സാധ്യതകളും പ്രോസ്പെക്ടസിലുണ്ട്.
പ്ലസ്ടു/തത്തുല്യ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റടിസ്ഥാനത്തിലാണ് അഡ്മിഷന്. കോഴ്സ് കാലാവധി 12 മാസം. ട്യൂഷന് ഫീസ് 7535 രൂപ. ലാബ് ഫീസ് 8100 രൂപ. എന്നാല്‍ ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, കാനിംഗ് ആന്റ് ഫുഡ് പ്രിസര്‍വേഷന്‍ കോഴ്സുകള്‍ക്ക് 15300 രൂപയാണ് ലാബ് ഫീസായി നല്‍കേണ്ടത്. ഇതിനു പുറമെ അഡ്മിഷന് ഫീസ് 100 രൂപ. പരീക്ഷാ ഫീസ് 330 രൂപ, കോഷന്‍ ഡിപ്പോസിറ്റ് 250 രൂപ, സ്റ്റുഡന്റ് ആക്ടിവിറ്റി ഫീസ് 150 രൂപ എന്നിവകൂടി അടയ്ക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: