പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.admission.uoc.ac.in ല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്ന് വൈകിട്ട് 5 മണിവരെ
അപേക്ഷാഫീസ് 470 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 195 രൂപ മതി
ഗവ/എയിഡഡ് സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ 20 ഓപ്ഷന്‍വരെ നല്‍കാം
സീറ്റ് അലോട്ട്‌മെന്റ്/അഡ്മിഷന്‍ വിവരങ്ങള്‍ യഥാസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ നാലുവര്‍ഷ ബിരുദ േപ്രാഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ ഒന്ന് വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ ഫീസ് 470 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 195 രൂപ മതി. ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.admission.uoc.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങളും പ്രവേശന നടപടികളും അഡ്മിഷന്‍ പോര്‍ട്ടലിലുണ്ട്.
http://admission.uoc.ac.in/ug/Apply now എന്ന ലിങ്കില്‍ അപേക്ഷകരുടെ അടിസ്ഥാന വിവരങ്ങള്‍ കൃത്യമായി നല്‍കണം. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന യോഗ്യതാപരീക്ഷയുടെ മാര്‍ക്ക്, എന്‍എസ്എസ്, എന്‍സിസി തുടങ്ങിയ വെയിറ്റേജ്, നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ് സംവരണ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്ലസ്ടു/ഹയര്‍ സെക്കന്ററി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്‌ട്രേഷന്‍ നമ്പര്‍, പേര്, ജനന തീയതി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുള്ള 20 ഓപ്ഷന്‍വരെ നല്‍കാം. ഗവണ്‍മെന്റ്, എയിഡഡ്, സ്വാശ്രയ മേഖലയില്‍പ്പെടുന്ന അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് മുന്‍ഗണനാക്രമത്തില്‍ ഓപ്ഷന്‍ നല്‍കാവുന്നതാണ്. കോളേജുകളും കോഴ്‌സുകളും യോഗ്യതാ മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകളുടെ ഫീസ് നിരക്ക് എയിഡഡ്/ഗവണ്‍മെന്റ് കോഴ്‌സുകളുടെ ഫീസിനെക്കാള്‍ ഉയര്‍ന്നിരിക്കും.
കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ അവര്‍ തെരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയിഡഡ് കോളേജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതാത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
സീറ്റ് അലോട്ട്‌മെന്റ്/അഡ്മിഷന്‍ ഷെഡ്യൂളുകള്‍ യഥാസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
ബികോം, ബിബിഎ ഉള്‍പ്പെടെ വിവിധ കോളേജുകളില്‍ ലഭ്യമായ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്‌പെഷ്യലൈസേഷന്‍ വിവരങ്ങള്‍ അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനംനേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി 3 വര്‍ഷത്തെ യുജിസി ബിരുദം, 4 വര്‍ഷ യുജി ഓണേഴ്‌സ് ബിരുദം, 4 വര്‍ഷത്തെ യുജി ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്നീ മൂന്ന് ഓപ്ഷനുകളില്‍ പഠനം പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: