ബ്രഹ്മത്തെ ഋഷീശ്വരന്മാര് തന്റെ അറിവനുസരിച്ച് ഉള്‍ക്കൊള്ളുകയും തനിക്കു പ്രാപ്തമായവ തന്നോളം പ്രാപ്തരായവരിലേക്ക് ആ അറിവുകൂടി കൂട്ടിചേര്‍ത്തൊന്നായിശേഖരിച്ചു പോന്നിരുന്നു. എന്നാല്‍ അവര്‍ ശരിയായി തന്നോളം വളരാത്തവരിലേക്ക് പകര്‍ത്താന്‍ പ്രാപ്തരുമായിരുന്നില്ല. കാരണം ഈയറിവ് സ്വയമേ വളരുന്നവയായതിനാലായിരുന്നു. ഇത്തരം അറിവ് ഇന്നും അതേപടി വളരുന്നു. മനസിലാകാത്തവര്‍ക്ക് അങ്ങനൊന്നില്ലെന്ന് ഒറ്റവാക്കില്‍ അന്നും ഇന്നും ഉത്തരവും കൊടുത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ അറിവുള്ളവര്‍ വീണ്ടും അന്തമില്ലാത്തറിവിനായി ഉഴറുകയുംചെയ്യുന്നു. എപ്രകാരമെന്നാല്‍ അണ്ഡകടാഹത്തില്‍ ഭൂമി സ്ഥിരമല്ലാത്തപാതയിലൂടെ സഞ്ചരിക്കുന്നെങ്കിലും ഒന്നു മറ്റൊന്നിന്റെ തുടര്‍ നിയന്ത്രണം സ്വീകരിക്കുക വഴിയാണ് സ്ഥിരപാതയില്ലാതെ സഞ്ചരിക്കുന്നത്. എങ്ങനെയെന്നാല്‍ സഞ്ചരിക്കുന്ന സൂര്യനുചുറ്റും ഭൂമി സഞ്ചരിക്കുന്നതിനാലും,കോടിക്കണക്കായ സൂര്യന്മാരും കൂടിചേര്‍ന്ന് അതേ വിധം മറ്റൊന്നിനെ വലം വെക്കുകയും അപ്രകാരം സൂര്യന്മാരുടെകൂട്ടം ഒരു ഗാലക്സിയായും അവയുടെ കൂട്ടം ഗ്രൂപ്പായും, ക്ലസ്റ്ററുകളായും, സൂപ്പര്‍ക്ലസ്റ്ററുകളായുമാണ് മുന്നോട്ടു പോകുന്നത്. ഇവക്കൊന്നിനും സ്വയം നിയന്ത്രിതമായ ഒരു പാതയില്ലാതെ മറ്റൊരേകീകൃത നിയന്ത്രണത്തെ ആധാരമാക്കി പോകുന്നതും കാരണമാണ് നമുക്ക് ഇതിനൊരു സ്ഥിരപാതയില്ലന്നു തോന്നുക!
ഇപ്രകാരം അനന്തമായി നീളുന്ന ഈ അണ്ഡകടാഹാധിപനെ ആരാല്‍ ഉള്‍ക്കൊള്ളാനാകുമൊ അവര്‍ക്കിതിന്റ അന്തസത്ത മനസിലാവും. ഈ സമഗ്രസംവിധാനത്തിലൊരണുമുതല്‍ അണ്ഡകടാഹത്തെ മൊത്തമായി അണുവിട തെറ്റാതെ ചലിപ്പിക്കുന്ന നാഥനില്‍നിന്നും പ്രസരിക്കുന്നതായ ഓരോ തരംഗത്തിന്റെ സ്വീകര്‍ത്താക്കളായ ഓരോചരാചരത്തിന്റേയും സ്ഥാനവും ഉദ്ദേശവും ഈ പ്രപഞ്ചനാഥനാല്‍ വിരചിതമാണ്. അതിലും അത്ഭുതം! അണ്ഡകടാഹ ഗാലക്സികളെ കൂട്ടിയിണക്കിയ അതേ ലാഘവത്തോടെ അവയിലെ നക്ഷത്ര ഗ്രഹോപഗ്രഹങ്ങളെയും ഒപ്പം അവയിലെ അണുവിനെപ്പോലും സശ്രദ്ധം ചലിപ്പിക്കുന്നു. ഇവക്കൊന്നും യാതൊരു പരമാധികാരവും നല്‍കിയിട്ടുമില്ല. ഏതിനേതുകര്‍മ്മമാണൊ നല്‍കിയത് അതുചെയ്ത് അതറിയാതെ തിരികെ മറ്റുകര്‍മ്മത്തിനായി സ്വയം പ്രാപ്തമായി നില്ക്കുന്ന അവസ്ഥ.! എന്തിനുവേണ്ടിയാണൊ ഒന്നിനെപരുവപ്പെടുത്തി നിഗൂഢമായി അവയറിയാതെ ആ കര്‍മ്മം അവയെകൊണ്ട് ചെയ്യിപ്പിക്കും. ഒപ്പം അവയുടെ സ്വയനിലനില്പിനായെന്നു തെറ്റിദ്ധരിപ്പിച്ച് കര്‍മ്മപൂരണംവരെ സ്വയമേ ഒന്നുമറ്റൊന്നുമായി അവയറിയാതെ കാമനകളാല്‍ ബന്ധം പുലര്‍ത്തും. കര്മ്മമെന്നു തെറ്റിദ്ധരിച്ച് കൂട്ടുകൂടി യഥാര്‍ത്ഥ കര്‍മ്മം തിരിച്ചറിയാതെ പൂര്‍ണമാക്കിക്കുന്ന നിരന്തര പ്രക്രിയയാണ് ബ്രഹ്മകര്‍മ്മം. ഈ അറിവാണ് ബ്രഹ്മജ്ഞാനം. അപ്പോഴും ബ്രഹ്മത്തിന്റെ യഥാര്‍ത്ഥരഹസ്യം അറിയുന്നില്ല.
ഇവിടെ സൃഷ്ടികള്‍ ഏതെടുത്താലും ഒന്നുമറ്റൊന്നുമായി ചങ്ങലയിലെ കണ്ണികള്‍ കണക്കേ ബന്ധിച്ചിരിക്കുന്നതുകാണാം. ഈ ബന്ധനം തന്റെനന്മക്കെന്നുള്ള തെറ്റിദ്ധാരണയി ലൂടെയാണ് പ്രപഞ്ചനിലനില്പ്. തന്റെ നാശം തനിക്കൊ പ്രപഞ്ചത്തിനൊ യാതൊന്നും സംഭവിക്കില്ലെന്ന നിഗൂഢരഹസ്യമത്രേ ഋഷിമാരുടെ തിരിച്ചറിവ്. ഇവിടെ യാതൊന്നിനും നാശമില്ലെന്നും കൂടിച്ചേരലുകളുടെ വിഘടനം (സ്വതന്ത്രമാകല്‍) അതിനെ നാശമെന്ന് സ്വയം തെറ്റിദ്ധരിക്കുകമാത്രമാണ്. പൂജ്യം മുതല്‍ ഒമ്പതു വരെയുള്ള അക്ക ലിപിയാല്‍ പ്രപഞ്ച പൂരിതമാക്കിയ സംഖ്യ പോലെ. ഇവയാലുണ്ടായ ഒരു സംഖ്യയും ലിപിക്കു സ്വന്തമല്ല. പൂജ്യവും ഒന്നും ചേര്‍ത്ത് പൂര്‍ണവിഷയപ്രാപ്തിയാര്‍ജ്ജിച്ച (ബൈനറി സംഖ്യ) കമ്പ്യൂട്ടര്‍ ഭാഷപോലെയും. ഒരു ധന ശക്തിയും ഹൃണ ശക്തിയും (+,) അവസ്ഥാനുസരണം കൂട്ടിയും കുറച്ചും പ്രപഞ്ചശക്തി പരുവപ്പെടുത്തുന്ന വൈഭവത്തിന്റെ ഉറവിടമാണ് ഈ ബ്രഹ്മം!. ആ ബ്രഹ്മസൃഷ്ടിയായ ഒന്നിന് താനറിയാത്ത തന്റെകര്‍മ്മത്തെക്കുറിച്ച് എന്തു ചോദ്യമാണുന്നയിക്കാനാകുക.
ഇന്നിവിടെ അറിവിന്റെ അധഃപതനം സംഭവിച്ചത് ഒരേകീകൃതഭാഷയുടെ അഭാവം കൊണ്ടുതന്നെയാണ്! ആധുനിക കാലത്തു ഭാരതത്തില്‍ നിലനിന്ന സംസ്കൃത ഭാഷ ഒരുപരിധിവരെ ഏകീകൃതമായിരുന്നു. അതിനാല്‍ പുരാണേതിഹാസങ്ങളുടെ രചനയില്‍ അന്നുണ്ടായിരുന്ന എല്ലാപ്രധാനയറിവുകളും ഏകീകരിച്ച് പ്രകാശിപ്പിക്കാന്‍ സാധ്യമായി. എന്നാലിന്നാകട്ടെ നാനാഭാഷയില്‍ലയിച്ചുകിടക്കുന്നതായ അറിവിനെ കൂട്ടിയിണക്കുക അതികഠിനമാകുന്നു. ഉച്ചാരണം മുതല്‍ അര്‍ത്ഥതലങ്ങള്‍ വരെ മാറിപ്പോകുന്ന ഭാഷാ വ്യതിയാനം കാലദേശാന്തരേ ഭിന്നിച്ച് മൂല്ല്യച്യുതിസംഭവിക്കുന്നു. സംഭരിച്ചതായ നിഗൂഢ രഹസ്യങ്ങള്‍ പുറത്തെടുക്കാനാകാതെ പ്രാരംഭദിശയെപ്രപിക്കുന്നു. കിട്ടിയാല്‍തന്നെ അത് സര്‍വ്വവ്യാപിയാക്കാന്‍ കാലതാമസവും ഒപ്പം ഒരേയറിവ് തിരിച്ചറിയാതെ പലരാല്‍ ആവര്‍ത്തിച്ച് അവരുടെ കഴിവ് മറ്റൊന്നിലൂന്നാന്‍പറ്റാതെ വ്യര്‍ത്ഥമാകുന്നു.
സകല പ്രപഞ്ചചരാചര സംവിധാനങ്ങളിലേക്കും വിവിധങ്ങളായ കര്‍മ്മ തരംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ഒരേകീകൃത ബ്രഹ്മസംപ്രേഷണിയും അവയെ സ്വീകരിച്ച് പ്രവൃത്തിക്കുന്നതായ കുറെ സ്വീകരണിയുമായാണ് ഈ അണ്ഡകടാഹം സംവിധാനം ചെയ്തിരിക്കുന്നത്. അപ്രകാരം പ്രസരിക്കുന്ന തരംഗസ്വീകരണികളുടെ കര്‍മ്മശേഷിക്കനുസരിച്ചായിരിക്കും ഓരോ സൃഷ്ടിയും കര്‍മ്മം ചെയ്യുക. ഈ കര്‍മ്മത്തില്‍ സൃഷ്ടിക്ക് യാതൊരുവിധ പങ്കുമുണ്ടാവില്ല. പ്രവൃത്തിയില്‍ ഗുണദോഷവും ഉണ്ടാവില്ല. കാരണം സൃഷ്ടികള്‍ക്ക് സ്ഥിരത്വം ഇല്ലാതിരിക്കുകയും പരമാത്മപ്രേരണ ജീവാത്മപ്രേരണയായി പഞ്ചഭൂതാടിസ്ഥാനമായി കര്‍മ്മനിരതനാകുന്നു. അതായത് ഒരു നിര്‍ദ്ദേശം തരംഗരൂപേണ ഒരെന്ത്രത്തിനെ പ്രാവര്‍ത്തികമാക്കുംപോലെ. യന്ത്രം നിര്‍ദ്ദേശാനുസരണം യന്ത്രമറിയാതെ കര്‍മ്മം ചെയ്യും. എന്നാല്‍ യന്ത്രം ഗുണഭോക്താവല്ലെന്നതുപോലെ!.ഇതുതന്നെയാണ് ഭഗവദ്ഗീതയിലെ പ്രസ്താവനയും.
‘കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനാ
മാ കര്‍മ്മഫലഹേതുര്‍ഭൂര്‍മ്മാ തേ സംഗോളസ്ത്വകര്‍മ്മണി’
ഫലമിശ്ചിക്കാതെ കര്‍മ്മം ചെയ്യുക
എന്നാല്‍ മേല്പറഞ്ഞ യന്ത്രം സ്വയംപര്യാപ്തത കൈവരിച്ചതെങ്കില്‍ പ്രവര്‍ത്തിക്കാനുള്ള സാമഗ്രികളെ നാം നല്കുമ്പോള് തെറ്റിദ്ധരിച്ച് ഫലമായി കരുതി വേവലാതിപ്പെടുകയും അവശ്യവസ്തുക്കളെ സംഭരിച്ച് കൂട്ടിവെക്കുകയും ചെയ്യും. എന്നാല്‍ യന്ത്രത്തിന്റെ യഥാര്‍ത്ഥ കര്‍മ്മം അതറിയുന്നുമില്ല. ഇതേപ്രക്രിയയാണ് സകലചരാചരവ്യവസ്തയിലും പ്രകടമാകുക.
ഇന്നും നാം തെരയുന്നതെല്ലാം ഇവിടെയുള്ളതിന്റെ അസ്ഥിത്വം മാത്രം. അതില്‍ തെരഞ്ഞതും തിരിഞ്ഞതും വളരെ വിരളം. തിരിയാത്തവ അതിവിപുലവും. പ്രപഞ്ചത്തില്‍ നാം കാണുന്നവയുടെ അസ്ഥിത്വം തേടുകയെന്നതല്ലാതെ ഇതെന്തിനെന്നചോദ്യം! അതാണു ചോദ്യം! അണ്ഡകടാഹത്തെ ആരെന്തിനുവേണ്ടിസൃഷ്ടിച്ചതാണെന്നുള്ള ചോദ്യം! അതൊഴിച്ച് ബാക്കിയുള്ളവയെല്ലാം നമ്മുടെ ബുദ്ധിയില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നവമാത്രം. ഉപഗ്രഹത്തില്‍തുടങ്ങി സൗരയൂഥം, ക്ലസ്റ്റര്‍, സൂപ്പര്‍ക്ലസ്റ്റര്‍വരെ അറിവിലെത്തി ഒരെത്തും പി
ടിയുംകിട്ടാതുഴലുന്നവന്റെ ചോദ്യമായ മുകളിലെ ചോദ്യം. അത്ഭുതാവഹമത്രേ!.
ഈ പ്രപഞ്ച സൃഷ്ടിയില്‍ എപ്രകാരം നക്ഷത്ര,ഗ്രഹോപഗ്രഹങ്ങളെ ചിട്ടപ്പെടുത്തി നിയന്ത്രണവിധേയമാക്കി ചലിപ്പിക്കുന്നുവോ, അപ്രകാരം തന്നെയാണ് ചരാചരനിയന്ത്രണവും. ഈ നിയന്ത്രണസംവിധാനം ദേവോപദേവതയാല്‍ സംരക്ഷിക്കുന്ന സംവിധാനം അത് മറ്റൊരു സംരക്ഷണവലയമാകുന്നു. അവിടെ മാത്രമാണ് നാമിന്നുതിരച്ചില്‍ നടത്തുന്നത്. അതിനെ ആധാരമാക്കിയുള്ള അറിവിന്റെ ഭണ്ഡാരത്തില് ഇടക്കിടെ ബ്രഹ്മപഥസ്പര്‍ശനവും കാണാവുന്നതാണ്. ദേവോപദേവതാസംരക്ഷണം! അതും ബ്രഹ്മത്തോളം അറിവിന്റെ കാര്യത്തില്‍ അത്ഭുതാവഹംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: