അതിനുശേഷം ചതുര്‍വേദങ്ങളിലെ നാലു മഹാവാക്യങ്ങളുടെ മാഹാത്മ്യവര്‍ണ്ണനയാണ്. വായൂപുത്രാ അദ്യന്തഹീനമായ നാലുവേദങ്ങളാ ണല്ലോ ഋക്‌വേദം. യജുര്‍ വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ ഇതില്‍ ഒന്നാം വേദത്തില്‍പ്പെട്ട ‘പ്രജ്ഞാനം ബ്രഹ്മ’.
ആത്മാവ് തന്നെയാണ് സാക്ഷത്തായ ബ്രഹ്മം. ഇപ്രകാരം ആത്മാവും, ബ്രഹ്മവും തമ്മിലുള്ള ഐക്യത്തിന്റെ വിശുദ്ധി മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അനന്തരം സാമവേദാന്തര്‍ഗതമായ തത്ത്വമസിയെക്കുറിച്ച് പഠിക്കണം. ഇതില്‍ തത് എന്ന പദം കൊണ്ട് അഖണ്ഡവും നിര്‍ഗ്ഗുണവുമായ ബ്രഹ്മത്തിന്റെ ബോധമാണ് മനസ്സിലുണരേണ്ടത്. ‘ത്വം’ എന്ന പദം കൊണ്ട് ജീവാത്മാവിന്റെയും ‘അസി’ എന്ന പദത്താല്‍ ബ്രഹ്മാവും ആത്മാവും തമ്മിലുള്ള ഏകത്വത്തിനേയും പ്രതിനിധീകരിക്കുന്നു. പിന്നീട് അറിയേണ്ടത് യജുര്‍വേദത്തിലെ മഹാവാക്കുമായ ‘അഹം ബ്രഹ്മാസ്മി’ എന്നതാണ്. ‘അഹം’ എന്ന പദം ദേഹാദികളുടെ സാക്ഷിരൂപമായ സാക്ഷിരൂപമായ കൂടസ്ഥനെയാണ് സൂചിപ്പിക്കുന്നത്. ബ്രഹ്മം എന്ന പദം, ശ്രേഷ്ഠവും നിര്‍ഗുണവും, പൂര്‍ണ്ണമായതുമായ പരബ്രഹ്മത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. അടുത്തത് ഋഗ്വോദാര്‍ന്തര്‍ഗ്ഗതമായ ‘പ്രജ്ഞാനം ബ്രഹ്മം’ എന്ന ശ്രേഷ്ഠ വചനമാണ്. ജീവികള്‍ ഏതൊരു ഉപാധി കൊണ്ടാണോ സകലതും അറിയുന്നത് അതിനെ പ്രജ്ഞാനം എന്നു പറയുന്നു. അതുതന്നെയാണ് സര്‍വ്വവ്യാപകവും സച്ചിദാനന്ദസ്വരൂപവുമായ ബ്രഹ്മം. സര്‍വ്വവേദാതിഗ്രന്ഥങ്ങളിലും അന്തര്‍ലീന മായിരിക്കുന്ന മഹാവാക്യങ്ങളുടേയും അര്‍ത്ഥത്തിന്റെ രൂപം ഞാന്‍ തന്നെയാണന്നറിയുക.
പതിനഞ്ചാം അദ്ധ്യായത്തില്‍ നവചക്രങ്ങളായ, മൂലാധരം, സ്വാധിഷ്ഠാനം, അഭിചക്രം, ഹൃദയ ചക്രം, സുഷ്മന താലുചക്രം, ഭൂചക്രം, ആജ്ഞാചക്രം, ആകാശചക്രം എന്നിവയെക്കുറിച്ച് സവിസ്ഥതം പ്രതിപാദിക്കുന്നു. ഒപ്പം, ജിതേന്ദ്രിയന്‍ എന്നറിയപ്പെടുവാന്‍ യോഗ്യതയുള്ളത് ആര്‍ക്കാണെന്നും വിദ്വാനേയും വിദ്വാനല്ലാത്തവനേയും എങ്ങനെ തിരിച്ചറിയാം എന്ന ഹനുമാന്റെ സംശയത്തിനും ഭഗവാന്‍ ഉത്തരം നല്‍കുന്നുണ്ട്. അദ്ധ്യായം പതിനാറില്‍ അണിമാദി സിദ്ധി ഭൂഷണത്തെക്കുറിച്ചും, പതിനേഴില്‍ ദശോപനിഷത്തിലെ ജ്ഞാന തത്വങ്ങളുടെ വിശദീകരണവുമാണ് നല്‍കുന്നത്. ഭക്തവത്സല, ഭഗവാനെ, ജാനകീനാഥ അങ്ങയുടെ മുഖകമലങ്ങളില്‍ നിന്ന് ലഭിച്ച അറിവുകാരണം എന്റെ എല്ലാ സംശയങ്ങളും ദൂരീകരിച്ചിരിക്കുന്നു. എങ്കിലും ഭഗവാനെ അങ്ങ് അരുളി ചെയ്ത ശാസ്ത്രീയ തത്വങ്ങള്‍ എല്ലാം ചുരുക്കി എന്നോട് ഒന്നുകൂടിപ്പറഞ്ഞു തരുവാന്‍ കനിവുണ്ടാകണം എന്ന ഹനുമാന്റെ അപേക്ഷപ്രകാരം ഭഗവാന്‍ എല്ലാ അദ്ധ്യായങ്ങളിലും വര്‍ണ്ണിച്ച മഹാതത്വങ്ങളുടെ രത്‌നച്ചുരുക്കമാണ് പതിനെട്ടാം അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്. കപിശ്രേഷ്ഠ സമസ്തവേദങ്ങളിലും അവയുടെ മൂന്ന് വിഭാഗങ്ങളിലും, ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടുന്ന നൂറ്റിയെട്ട് ഉപനിഷത്തുക്കളുടെ പ്രാധാന്യമാണ് ആദ്യം പറഞ്ഞത്.
ജീവാത്മാവും ബ്രഹ്മവുമായുള്ള താദാത്മ്യത്തെക്കുറിച്ചാണ് പിന്നീട് വര്‍ണ്ണിച്ചത്. അതിന് ശേഷം പ്രാരാബ്ദം ചേര്‍ന്ന ജീവമുക്തന്റെയും, പ്രാരാബ്ദമില്ലാത്ത വിദേഹമുക്തിയുടെയും, അവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചു. പിന്നീട് വാസനാക്ഷയം, മനോനാശം എന്നിവയെപ്പറ്റിയും, അനന്തരം സപ്ത ഭുമികക ളുടെ പ്രകൃതത്തെക്കുറിച്ചുമാണ് വിചിന്തനം ചെയ്തത്. തുടര്‍ന്ന് ദൃശ്യാനുവൃദ്ധം മുതലുള്ള ആറുപ്രകാര ത്തിലുള്ള സമാധികളുടെ നിരൂപണമാണ് നടത്തിയത്. പിന്നീടാണ് വര്‍ണ്ണാശ്രമങ്ങളുടെ അത്ഭുതകരമായ വ്യവസ്ഥാപനത്തെക്കുറിച്ച് അറിവ് പകര്‍ന്നത്. തുടര്‍ന്ന് സഞ്ചിതാദി കര്‍മ്മങ്ങളുടെ വിഭാഗവും ഗുണത്ര യമനുസരിച്ച് കര്‍മ്മി, ഭക്തന്‍, ജാനി, യോഗീ എന്നിവര്‍ക്കുണ്ടാകുന്ന സവിശേഷലക്ഷ്മണങ്ങളും ഞാന്‍ പറഞ്ഞു തന്നു. നഗ്നനേത്രങ്ങള്‍ക്ക് ഗോചരമാകാത്തതും മനുഷ്യജന്മങ്ങള്‍ക്ക് അപ്രാപ്യവുമായ എന്റെ വിശ്വരൂപത്തെക്കുറിച്ചുള്ള അറിവും ഞാന്‍ പകര്‍ന്ന് നല്‍കി. അതിന് ശേഷം താരകബ്രഹ്മമായ പ്രണവത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു. പിന്നീട് നാലുവേദങ്ങളുടെയും നിഗൂഢമായ അര്‍ത്ഥം പ്രകടമാക്കുന്ന മഹാവാക്യങ്ങളുടെ സാരവും, മൂലാധാര ആദിയായ നവചക്രങ്ങളുടെ വിവേചനവും അങ്ങേക്ക് പകര്‍ന്ന് നല്‍കി. തുടര്‍ന്ന് അഷ്ടസിദ്ധികളുടെ ദോഷവശത്തേയും, ശ്രേഷ്ഠമായ വിദ്യാസമൂഹത്തെയും കുറിച്ചും പ്രതിപാദിച്ചു. വായൂപുത്രാ സമസ്ഥ വേദാന്തങ്ങളുടെയും ഗൂഢാര്‍ത്ഥം സമര്‍ത്ഥമായി ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇതില്‍ സകലവേദാന്തങ്ങളുടെയും രഹസ്യമായ അര്‍ത്ഥം ഏകരൂപത്തില്‍ ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആജ്ഞനേയ, വായൂപുത്രാ എന്റെ ആത്മാവിനെ ഉത്തരാരണിയാക്കിയും, ഈശോപനിഷത്ത് മുതല്‍ മുക്തികോപനിഷത്ത് വരെയുള്ള സകല ഉപനിഷത്തുകളെയും, ചേര്‍ത്ത് ഉത്തരാരണിയാക്കിയും കടഞ്ഞെടുത്ത ശ്രേഷ്ഠമായ അഗ്നിയില്‍ നിന്നും ഉടലെടുത്ത ഗീതാരൂപത്തില്‍ ജ്വലിക്കുന്ന അഗ്നി അങ്ങയുടെ ദുഃഖമാകുന്ന സമിത്തുകള്‍ എരിഞ്ഞ് ഹൃദയത്തില്‍ ജ്വലിച്ച് നിന്ന് സര്‍വ്വസജ്ജനങ്ങളുടെയും ലൗകീക പ്രാരാബ്ദമാകുന്ന ഘോരവനം ദഹിപ്പിക്കുവാന്‍ സാധിക്കട്ടെ. ഗീതാരൂപത്തിലുള്ള ഈ അമൃത് ആകണ്ഠം പാനം ചെയ്താല്‍ സംസാര സാഗരത്തില്‍ നിന്ന് കരകയറി മോക്ഷപ്രാപ്തിയില്‍ എത്തിച്ചേരും. ഇപ്രകാരം ചഞ്ചലമാനസമായവരെ അചഞ്ചല ഹൃദയരാക്കുവാനും, ഇഹലോക ദുഃഖങ്ങള്‍ക്ക് പരിഹാരമായും, ഭഗവാന്‍ ശ്രീരാമചന്ദ്രപ്രഭു അരുളി ചെയ്ത ശ്രീരാമഗീത ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനം ചെയ്യാന്‍ സജ്ജനങ്ങള്‍ക്ക് ഇടയാവട്ടെ അതിനുള്ള ചൂണ്ട് പലകയായി തീരുവാന്‍ ഈ ആമുഖക്കുറിന് കഴിയട്ടെ എന്നും കരുതുന്നു.
അവലബം: ഗീതാപഞ്ചകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: