തിരുവനന്തപുരം: നഗരത്തില്‍ ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയില്‍ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയെയും വെള്ളത്തില്‍ മുക്കി. ചാല കൊത്തുവാള്‍ത്തെരുവില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വ്യാപാരികളും ജനങ്ങളും ദുരിതത്തിലായി. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണത്തിനായെടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞു കവിഞ്ഞ് കിടക്കുകയാണ്.
മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം പാളിയതും സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്കുമാണ് ചാലയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയായത്. അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി റോഡ് പണി പൂര്‍ത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. സ്മാര്‍ട്ട് സിറ്റി ജോലികള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. നിലവില്‍ മഴവെള്ളം ഒലിച്ചുപോകാനായി നിര്‍മിച്ചിരുന്ന ഓട റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്. അവിടെ മാലിന്യവും മണ്ണും മറ്റും അടിഞ്ഞ് കൂടി വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്കും മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം പാളിയതും ചാലയിലെ വെള്ളക്കെട്ടിന് കാരണമായി. ചാലയിലെ ഓടകളില്‍ ഭൂരിഭാഗവും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴില്‍ വരുന്നതിനാല്‍ കൗണ്‍സിലറുടെ ഫണ്ടില്‍ നിന്നും ഓട ശുചീകരണത്തിന് പണമനുവദിക്കാന്‍ കോര്പ്പറേഷന് തയ്യാറാകുന്നില്ല.
മണക്കാട് യമുനാനഗറിലും വന്‍ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. യമുനാനഗറില്‍ നിന്നും അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിലെ മെയിന്‍ ഓടയിലേക്കുള്ള വെള്ളം ഒഴുകിപ്പോയിരുന്ന ഓട അടച്ചതിനാലാണ് യമുനാനഗറില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ പേരിലാണ് ഓട അടച്ചത്. ഓട പുനഃസ്ഥാപിച്ചാലേ യമുനാ നഗറിലെ വെള്ളക്കെട്ടിന് പരിഹാരമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: