മുംബയ്: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ മോഡല്‍ വന്ദേഭാരത് എക്സ്പ്രസ് വരുന്നു. മുംബയ്-അഹമ്മദാബാദ് റൂട്ടിലെ മൂന്നാമത്തെ സര്‍വീസിനാണ് ഈ ട്രെയിന്‍ എത്തുക.
മുംബയ്- അഹമ്മദാബാദ് റൂട്ടില്‍ ഓടിയെത്താന്‍ അഞ്ച് മണിക്കൂറും 25 മിനിറ്റും മതിയാവും. നേരത്തെ സര്‍വീസ് നടത്തുന്ന വന്ദേഭാരതിനേക്കാള്‍ 45 മിനിറ്റ് കുറവാണിത്.
യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതില്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. നിലവിലെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ പുതിയ പതിപ്പിന് സഞ്ചരിക്കാന്‍ കഴിയും.
പുതിയ വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മൂന്ന് മിനിറ്റിന് മതിയാവും. അതിനാല്‍ യാത്രാ സമയത്തില്‍ ഗണ്യമായ കുറവ് വരും.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിര്‍മ്മിക്കുന്നത്. പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുന്ന തീയതി റെയില്‍വെ അറിയിച്ചിട്ടില്ല. പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയ ശേഷം സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: