തൃശൂർ: ശക്തമായ മഴയെ തുടർന്ന് സ്വരാജ് റൗണ്ടിൽ ബാനർജി ക്ലബ്ബിന് സമീപം ഓടുന്ന കാറിന് മുകളിലേക്ക് മരം വീണു. തേക്കിൻകോട് മൈതാനത്ത് നിന്നിരുന്ന മരമാണ് കടപുഴകി വീണത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
മരം വീണതോടെ ഏറെ നേരം റൗണ്ടിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: