കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീര്‍ ഉല് ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി വിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി പിന്തുണച്ചത്. വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
അനുമതി തേടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീര്‍ ഉല് ഇസ്ലാം നല്കിയ അപ്പീലിലും ഇന്ന് ഉച്ചയ്ക്ക് 1.45നാണ് പരിഗണിച്ചത്. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീര്‍ ഉല് ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവയ്ക്കേണ്ടതുണ്ട്. അതിനായുള്ള സര്‍ക്കാരിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്നാണ് സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: