പുരുളിയ(ബംഗാള്‍): പുരുളിയയുടെ മണ്ണില്‍ ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. കെട്ടിടങ്ങള്‍ക്കും വലിയ മരങ്ങള്‍ക്കും മുകളില്‍ വരെ പ്രിയനേതാവിനെ കാണാന്‍ ജനങ്ങള്‍ ആവേശത്തോടെ കയറിക്കൂടി. മോദി മോദി ആരവമുയര്‍ത്തി സ്ത്രീകളും കുട്ടികളുമടക്കം തെരുവിലുടനീളം വലിയ നിരയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോയെ വരവേല്‍ക്കാനെത്തിയത്.
വോട്ട്ബാങ്കിനെ പ്രീണിപ്പിക്കാന്‍ ധര്‍മ്മസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്യുന്നതെന്ന് പുരുളിയയിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ധാര്‍മ്മിക പ്രവര്‍ത്തികള്‍ക്ക് ലോകമാകെ ആദരവ് നേടിയ രാമകൃഷ്ണമിഷനെയും ഭാരത് സേവാശ്രം സംഘത്തെയും ഇസ്കോണിനെയും ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഭീതിയിലാക്കുന്നത് തൃണമൂലിന്റെ പതിവ് രീതിയാണ്.
കോടിക്കണക്കിന് ആളുകള്‍ സേവാനിരതരായി സഹകരിക്കുന്ന സ്ഥാപനങ്ങളാണ് ഈ ധര്മ്മസംഘടനകള്. സേവനമാണ് അവരുടെ ആത്മാവ്. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ അവരെ ഭയപ്പെടുത്താനുള്ള ധാര്‍ഷ്ട്യം കാട്ടുന്നു. ഭാരത് സേവാശ്രം സംഘം ആചാര്യന് കാര്‍ത്തിക് മഹാരാജിനെ ഭീഷണിപ്പെടുത്തിയ മമതയുടെ നടപടി പൊറുക്കാനാവാത്തതാണെന്ന് മോദി ചൂണ്ടിക്കാട്ടി.
മമതയ്ക്ക് സന്ദേശ്ഖാലിയിലെ വില്ലന്‍ ഷാജഹാനെ സംരക്ഷിക്കാനാണ് താല്പര്യം. അമ്മയെയും മണ്ണിനെയും മനുഷ്യനെയും സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് അവര്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ രാക്ഷസര്ക്കൊപ്പമാണ്. ബംഗാളിലെ പെണ്മക്കള് മമതയെ ചോദ്യം ചെയ്യും, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: