കോബെ: ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായ് ചരിത്ര മെഡല്‍ സ്വന്തമാക്കി പ്രീതി പാല്. വനിതകളുടെ 200 മീറ്ററില്‍ വെങ്കലം നേടിയാണ് നേട്ടം രാജ്യത്തിന്റെ സ്വപ്നം സഫലമാക്കിയത്. ടി35 കാറ്റഗറിയില്‍ 30.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പ്രീതി പാല് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഭാരതത്തിന്റെ ആദ്യ സ്വര്‍ണം പുരുഷ ഹൈജംപിലൂടെയായിരുന്നു. നിഷാദ് കുമാര്‍ ടി47 കാറ്റഗറിയില്‍ വെള്ളി മെഡലാണ് നിഷാദ് സ്വന്തമാക്കിയത്. ടോക്കിയോ പാരാലിംപിക്സിലും വെള്ളി നേടിയ താരമാണ് നിഷാദ് കുമാര്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ 1.99 മീറ്റര്‍ ഉയരം ചാടികടന്നാണ് വെള്ളി നേടിയത്. 2.05 മീറ്റര്‍ ഉയരം താïിയ അമേരിക്കന്‍ താരം റോഡെറിക്ക് ടൗണ്‍സെന്‍ഡ് ആണ് സ്വര്‍ണം നേടിയത്. ഹൈജംപില്‍ മാറ്റുരച്ച മറ്റൊരു ഭാരത താരം റാം പാല് ആറാമതായി ഫിനനിഷ് ചെയ്തു. 1.90 മീറ്റര്‍ ആണ് താരത്തിന്റെ പ്രകടനം.
വനിതകളുടെ ടി20 കാറ്റഗറി 400 മീറ്റര്‍ ഫൈനലിലേക്ക് ഭാരതത്തിന്റെ ദീപ്തി ജീവന്‍ജി യോഗ്യത നേടി. ഹീറ്റ്സില്‍ ഏഷ്യന്‍ റിക്കാര്‍ഡ് സ്ഥാപിച്ചുകൊïാണ് താരത്തിന്റെ മുന്നേറ്റം. 56.18 സെക്കന്‍ഡിലാണ് ദീപ്തി ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: