ബെംഗളൂരു: ഓടുന്ന ബൈക്കില്‍ യുവതിയെ മടിയിലിരുത്തി അഭ്യാസം കാട്ടിയ യുവാവിനെതിരെ കേസെടുത്തു. ബെംഗളൂരു യെലഹങ്ക ഫ്ലൈഓവറിലാണ് സംഭവം.
അപകടകരമായ രീതിയില്‍ യുവതിയും യുവാവും ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്. യുവതിയെ മടിയിലിരുത്തിയാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇരുവരെയും കണ്ടെത്തിയെന്നും ഇവര്‍ നേരത്തെ ചെയ്ത നിയമലംഘനങ്ങളുടെ പട്ടിക പരിശോധിക്കുകയാണെന്നും നോര്‍ത്ത് ബെം
ഗളൂരു ഡിസിപി (ട്രാഫിക്) പറഞ്ഞു.
ബൈക്ക് ഓടിക്കൊണ്ടിരിക്കെ യുവതി യുവാവിന്റെ മടിയില്‍ അപകടകരമായ രീതിയിലാണ് ഇരിക്കുന്നത്. ഒരുവശത്തേക്ക് ഇരുകാലുകളുമിട്ടാണ് ഇരിക്കുന്നതെന്നും യുവതിയുടെ കൈകള്‍ യുവാവിന്റെ കഴുത്തില്‍ ചുറ്റിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രാഫിക് പോലീസ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റും
സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇരുവരെയും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: