കോഴിക്കോട്: ഹോങ് കോങില്‍ വച്ച് നടന്ന ഏഷ്യന്‍ യൂണിവേ്സിറ്റി പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ഷപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി ശ്വേത ആര്.
ഈ മാസം ആറിന് ആരംഭിച്ച മത്സരത്തിന്റെ ആദ്യ ദിനത്തിലെ മത്സരത്തില്‍ നടത്തിയ കഠിന പ്രയത്നമാണ് താരത്തിന് മെഡല്‍ സമ്മാനിച്ചത്. കോഴിക്കോട് കോട്ടൂളി സ്വദേശിനിയായ ശ്വേത കഴിഞ്ഞ മൂന്നു വര്‍ഷമായി ഇതിനായുള്ള പ്രയത്നത്തിലായിരുന്നു. അച്ഛന് രമേശന്റെയും അമ്മ രേവതിയുടെയും പിന്തുണ ശ്വേതയുടെ നേട്ടത്തിന് കരുത്താകുന്നു. ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ ഒന്നാം വര്‍ഷ ബി.സി.എ. വിദ്യാര്‍ഥിനിയാണ്.
2022 ആന്ധ്രപ്രദേശില്‍ നടന്ന സൗത്ത് ഇന്ത്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. അതേ വര്‍ഷം ഹൈദരബദില്‍ നടന്ന ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കലം. കഴിഞ്ഞ വര്‍ഷം തെങ്കാശിയില്‍ നടന്ന പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കി. കോമണ്‍ വെല്‍ത്ത് പവര്‍ ലിഫ്റ്റിംഗ് സ്വര്‍ണ മെഡല്‍ ജേതാവായ കൃഷ്ണ കുമാറാണ് ശ്വേതയുടെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: