Cricket

ചെന്നൈ പുറത്തായതിന് പിന്നാലെ ധോണി നാട്ടില്‍ മടങ്ങിയെത്തി

കഴിഞ്ഞ ദിവസം ആര്‍സിബിയോട് തോറ്റതോടെയാണ് സി എസ് കെ ഐ പി എല്ലില്‍ നിന്ന് പുറത്തായത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

റാഞ്ചി : ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ പി എല്ലില്‍ നിന്ന് പുറത്തായതിന് പിന്നാലെ ധോണി തന്റെ നാടായ റാഞ്ചിയില്‍ മടങ്ങിയെത്തി .താരം നാട്ടില്‍ വിമാനത്താവളത്തില്‍ എത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഞായറാഴ്ച പ്രചരിച്ചു.

ആരാധകരെ അഭിവാദ്യം ചെയ്താണ് ധോണി വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ആര്‍സിബിയോട് തോറ്റതോടെയാണ് സി എസ് കെ ഐ പി എല്ലില്‍ നിന്ന് പുറത്തായത്.

ധോണി ഇനി ഐ പി എല്‍ കളിക്കുമോ എന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഭാവി കാര്യങ്ങള്‍ സംബന്ധിച്ച് താരം ഒന്നും സംസാരിച്ചിട്ടില്ല.

 

Recent Posts