Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യാന്തര മയക്ക് മരുന്ന് സംഘത്തലവൻ അറസ്റ്റിൽ ; റൂറൽ പോലീസ് കോംഗോ സ്വദേശിയെ പിടികൂടിയത് ബംഗലൂരുവിൽ നിന്ന്

മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ഇയാൾ 2014 ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബംഗലൂരുവിലെത്തിയത്

Janmabhumi Online by Janmabhumi Online
May 19, 2024, 09:57 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലുവ : രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോൾ (29) നെയാണ് ബംഗലൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബംഗലൂരു മൈക്കോ പോലീസിന്റെ സഹകരണത്തോടെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗലൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. അതിന്റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേയ്‌ക്കെത്തിയത്.

മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ഇയാൾ 2014 ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബംഗലൂരുവിലെത്തിയത്. പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു, രാസലഹരി നിർമ്മിക്കാനും തുടങ്ങി. ഈ നിർമ്മാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതുന്നത്.

കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്. ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി തുക അയച്ചു കൊടുത്താൽ .മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്‌ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കും. അവിടെപ്പോയി ശേഖരിക്കണം. ഇതാണ് ഇയാളുടെ രീതി. ദിവസങ്ങളോളം പലയിടങ്ങളിൽ രാപ്പകൽ തമ്പടിച്ചാണ് പ്രതിയെ നിരീക്ഷണ വലയത്തിലാക്കി ബംഗലൂരു പോലീസിന്റെ സഹായത്തോടെ കസ്റ്റഡിലാക്കായത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി എ.പ്രസാദ്, എ.എസ്.പി ട്രെയിനി അഞ്ജലി ഭാവന, ഇൻസ്പെക്ടർ പി.ലാൽ കുമാർ, എസ്.ഐ എൻ.എസ്.റോയി, സീനിയർ സി പി ഒ മാരായ എം.ആർ.മിഥുൻ, കെ.ആർ മഹേഷ്, സി പി ഒ മാരായ അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ 6 മാസത്തിനുള്ളിൽ 745 എൻ.ഡി.പി.എസ് കേസുകളാണ് റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Tags: kanchavuernakulam rural policedrugspolicemafia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

Kerala

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

Kerala

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

Local News

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

Local News

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ തൂങ്ങിമരിച്ചനിലയിൽ

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട്: വിധി 29ന്

ബീഹാറില്‍ 6,60,67,208 പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies