തിരുവനന്തപുരം : മംഗലപുരത്ത് പാചകവാതകവുമായി വന്ന ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പാചകവാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റുന്ന നടപടി പുരോഗമിക്കുന്നു.അതീവ സുരക്ഷയോടെയാണ് വാതകം മാറ്റുന്നത്.
ഗതാഗതം നിയന്ത്രിച്ചും, വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് പാചകവാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളിലും ഹോട്ടലുകളിലും അടുപ്പുകള്‍ കത്തിക്കാനോ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിക്കാനോ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പള്ളിപ്പുറം മുതല്‍ മംഗലപുരം വരെയുള്ള ഗതാഗതം നിരോധിച്ചു. രണ്ട് ടാങ്കറുകളിലേക്ക് വാതകം വിജയകരമായി മാറ്റിയ ശേഷം മറിഞ്ഞ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് നിവര്‍ത്തി മൂന്നാമത്തെ ടാങ്കറിലേക്ക് മാറ്റുന്ന നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.ഞായറാഴ്ച ഉച്ചയോടെയാണ് ദൗത്യം ആരംഭിച്ചത്.
രാത്രി 10 മണിയോടെ ദൗത്യം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് അപകടം നടന്നത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോയ ടാങ്കര്‍ ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വീസ് റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് മറിഞ്ഞത്. ശക്തമായ മഴയില്‍ മണ്ണില്‍ താഴ്ന്ന് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: