ന്യൂദല്‍ഹി: ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്‌പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി രൂപയുടെ മുന്‍കൂര്‍ വായ്‌പാതുക മുഴുവന്‍ സംസ്ഥാനം എടുത്തിരുന്നു. അതുകൂടാതെയാണ് പുതിയ വായ്‌പാ ആവശ്യവുമായി കേന്ദ്രം എത്തിയിരിക്കുന്നത്.
15000-ലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നതിന് ഇത്രയും പേര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാത്രം 9000 കോടിയോളം വേണമെന്നാണ് ആവശ്യം. ഈ വര്‍ഷം സംസ്ഥാനത്തിന് 37,512 കോടി രൂപ വായ്‌പയെടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത് മാസം എടുക്കാവുന്ന കടം എത്രയെന്ന് ഇനിയും കേന്ദ്രം പറഞ്ഞിട്ടില്ല. ഇത് ലഭിക്കാതെ സംസ്ഥാനത്തിന് കടമെടുക്കാനുമാകില്ല. ഈയിടെ ഒരു 3000 കോടിയുടെ വായ്‌പ കേന്ദ്രം അനുവദിച്ചതാണ്. വായ്‌പാപരിധിയില്‍ നിന്നാണ് 3000 കോടി രൂപ കടമെടുക്കാന്‍ അനുവദിച്ചത്. അതിന് പിന്നാലെയാണ് 9000 കോടി വായ്‌പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കേരളം മുന്നോട്ട് വന്നിരിക്കുന്നത്.
നേരത്തെ അനുവദിച്ച 3000 കോടി രൂപയുടെ മുന്‍കൂര്‍ വായ്‌പാതുക മുഴുവന്‍ സംസ്ഥാനം എടുത്തിരുന്നു.ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നല്‍കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനായാണ് അടിയന്തര കടമെടുപ്പിന് കേരളം കേന്ദ്രത്തിന് കത്തയച്ചത്.
കേരളം കേന്ദ്രസര്‍ക്കാരിനെതിരെ സ്വീകരിച്ചത് ഏറ്റുമുട്ടലിന്റെ പാത
കേരളത്തിന് ലഭിക്കേണ്ട വായ്‌പയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന്റെ പാത സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കടമെടുപ്പിന്റെ പരിധി എടുത്തുകളയണമെന്ന ധിക്കാരപരമായ നിലപാടാണ് കേരളം ഹര്‍ജിയില്‍ സ്വീകരിച്ചത്. കപില്‍ സിബലായിരുന്നു കേരളത്തിനായി സുപ്രീംകോടതിയില്‍ കേസ് വാദിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ആവശ്യവുമായി സുപീംകോടതിയെ സമീപിച്ച ആദ്യസംസ്ഥാനം എന്ന ചീത്തപ്പേരും കേരളം സ്വന്തമാക്കി.
ഈ സാമ്പത്തിക വര്‍ഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കഴിയുക. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിന് മുന്‍പ് തന്നെ 34,230 കോടി രൂപ കേരളം കടമെടുത്തുകഴിഞ്ഞതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഊര്‍ജ്ജമേഖലയിലെ പരിഷ്കാരങ്ങള്‍ക്കുള്ള വായ്‌പകള്‍ കൂടി അനുവദിച്ചാല്‍ കേരളത്തിന്റെ വായ്‌പാപരിധി 48,049 കോടി രൂപയായി മാറും. പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്‌ക്കു പുറമെ 2000 കോടി രൂപ വായ്‌പ ഉള്‍പ്പെടെ 13,608 കോടി രൂപ നല്‍കാമെന്നും കേസ് പിന്‍വലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം കൂട്ടാക്കിയിരുന്നില്ല.
കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്നും ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്നും ബെയില്‍ ഔട്ട് നല്‍കുക സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടണമെന്ന ആവശ്യവുമായുള്ള കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രീംകോടതി. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ വാദം സുപീംകോടതി അംഗീകരിച്ചില്ല. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും സുപ്രീംകോടതി ഈ കേസില്‍ വ്യക്തമാക്കിയിരുന്നു. 10722 കോടി രൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്ന് പറഞ്ഞത് സുപ്രീംകോടതി ഈ ആവശ്യം തള്ളിയിരുന്നു.
2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവെച്ച സുപ്രീംകോടതി കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. 2023–224 സാമ്പത്തിക വർഷത്തിൽ ഇടക്കാല ഐആവശ്യമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംരകോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിന് പണം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: