തിരുവനന്തപുരം: കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാര്‍ ദ്വീപിലേക്കുമാണ് കാലവര്‍ഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.
ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം ഇടിമിന്നലോടെ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച 22 വരെ അതിതീവ്ര മഴക്ക് സാധ്യതയെയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നും അറിയിപ്പുണ്ട്.തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: