തിരുവനന്തപുരം: ഏറ്റവും സങ്കീര്‍ണമായ കമ്പ്യൂട്ടറാണ് നമ്മുടെ തലച്ചോര്‍ എന്നും ദിവസവും നിരവധി ഡാറ്റകളാണ് സേവ് ചെയ്യപ്പെടുന്നതെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍. പത്താം ക്ലാസ്, പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം സംസ്കൃതി ഭവനില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് പരിപാടിയായ പൂര്‍ണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികള്‍ വിവിധ രംഗങ്ങളില്‍ മികവ് നേടുന്നുണ്ടോ എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന ചോദ്യം. മികവ് നേടുന്നതിന് നിങ്ങളുടെ മുന്നില്‍ മാതൃകകള്‍ ഉണ്ടാകണം. മികച്ച പുസ്തകങ്ങളിലൂടെ നിങ്ങളുടെ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ മികവിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം ശാരീരികക്ഷമത വേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ വായനാശീലം വളര്‍ത്തുന്നതിനും ആരോഗ്യ സംരക്ഷണ കാര്യത്തിലും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം ഇന്‍ഫോസിസ് അസോ. വൈസ് പ്രസിഡന്റ് അജയന്‍പിള്ള, എന്‍ട്രന്‍സ് എക്സാമിനേഷന് മുന്‍ കമ്മിഷണര്‍ ഡോ. എസ്. രാജുകൃഷ്ണന്‍, അമൃത സിവില്‍ സര്‍വീസ് അക്കാദമി മുന്‍ ചെയര്മാന് പ്രൊഫ. കെ. ഗോപാലകൃഷ്ണന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമുള്‍പ്പടെ അഞ്ഞൂറോളം പേര് പരിപാടിയില്‍ പങ്കെടുക്കുന്നു. ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: