ചൈനയിലെ ഹെയിലോങ് ജിയാങ് പ്രവിശ്യയിലാണ് കേഷാന്‍ എന്ന താലൂക്ക് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടത്തെ നാട്ടുകാര്‍ക്കാകെ ഒരു വല്ലാത്ത രോഗം പിടിപെട്ടു. കാര്‍ഡിയോ മയോപ്പതി എന്ന മാരകരോഗം. ഹൃദയത്തിന്റെ പേശികളെ നിര്‍വീര്യമാക്കുന്ന ആ രോഗം രക്തം പമ്പു ചെയ്യാനുള്ള ഹൃദയത്തിന്റെ കരുത്ത് ചോര്‍ത്തിക്കളഞ്ഞു. നിരവധി പേര് ആകസ്മിക മരണത്തിനിരയായി. പകര്‍ച്ചവ്യാധിപോലെ ഹൃദയരോഗം പടര്‍ന്നുപിടിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ സടകുടഞ്ഞെണീറ്റു. ശാസ്ത്രജ്ഞര്‍ കേഷാനില് തമ്പടിച്ചു. 1935 ല്‍ പൊതു ശ്രദ്ധയിലെത്തിയ ആ രോഗത്തെ സ്ഥലപ്പേര് ചേര്‍ത്ത് അവര്‍ കേഷാന്‍ രോഗമെന്ന് വിളിച്ചു.
കുട്ടികളെയും ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ഗുരുതരമായി ബാധിച്ച കേഷാന്‍ രോഗത്തിന്റെ കാരണം തേടിയവര്‍ക്ക് ലഭിച്ച ഉത്തരം ‘പോഷകാഹാരത്തിന്റെ കുറവ്’ എന്നതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സൂക്ഷ്മമൂലകമായ സെലിനിയത്തിന്റെ അഭാവം. ഭക്ഷണത്തില്‍ സെലിനിയം എത്താത്തതിന്റെ കാരണം. മണ്ണില്‍ അത് തരിപോലും ഉണ്ടായിരുന്നില്ലായെന്നത് മണ്ണില്‍ അടങ്ങിയ ആ സൂക്ഷ്മമൂലകം സസ്യങ്ങളിലൂടെയും ധാന്യവര്ഗ്ഗങ്ങളിലൂടെയുമൊക്കെ ശരീരത്തിലെത്തുകയാണ് പതിവ്. പക്ഷേ മണ്ണില്‍ ഈ സൂക്ഷ്മ മൂലകമില്ലെന്ന് മണ്ണ് പരിശോധകര് കണ്ടെത്തി.
പ്രശ്നം പരിഹരിക്കാന്‍ ശാസ്ത്രജ്ഞര്‍ ഉടനൊരു മാര്‍ഗം കണ്ടെത്തി. ഭക്ഷ്യവസ്തുക്കളിലൂടെ ഈ മൂലകം മനുഷ്യന്റെ ഉള്ളിലെത്തിക്കുക. ഭക്ഷ്യധാന്യങ്ങളില്‍ ഇപ്രകാരം സൂക്ഷ്മപോഷകങ്ങള്‍ ചേര്‍ക്കുന്നതിനെ ‘ഫോര്ട്ടിഫിക്കേഷന്’ എന്നാണ് പറയുക. സെലിനിയം ഈ പ്രക്രിയയിലൂടെ വ്യാപകമായി വിതരണം നടത്തിയതോടെ കേഷാര്‍ രോഗം കെട്ടടങ്ങി. അന്നാട്ടിലെ പൗരന്മാര് രോഗമുക്തരായി. മണ്ണിന്റെ അപാരമായ ശക്തി കേഷാന്‍ രോഗം മനുഷ്യന് മനസ്സിലാക്കിക്കൊടുത്തു.
ആഹാരത്തിലെ സെലിനിയം അപര്യാപ്തത മൂലം ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. മാന്ദ്യം, തളര്‍ച്ച, വിറയല്‍, രുചിക്കുറവ്, ഛര്‍ദ്ദി, രക്തസമ്മര്‍ദ്ദത്തിലെ കുറവ് എന്നിങ്ങനെ പല ലക്ഷണങ്ങള്‍ സെലിനിയത്തിന്റെ അഭാവം ക്രൂരനായ കോക്സാക്കി വൈറസിന്റെ ഉത്തേജിപ്പിക്കും. കാര്‍ഡിയോ മയോപ്പതിക്കു പുറമെ സോറിയാസിസ്, ആര്‍ത്രൈറ്റിസ്, തിമിരം, പക്ഷാഘാതം, അമിതരക്ത സമ്മര്‍ദ്ദം എന്നിവയൊക്കെ വരുത്തിവയ്ക്കാന് സെലിനിയത്തിന്റെ അഭാവം വഴിയൊരുക്കും. ഉള്ളി, വെളുത്തുള്ളി, കൂണ്, ബ്രൊക്കാളി, തക്കാളി, റാഡിഷ് തുടങ്ങിയ സസ്യങ്ങള്‍ സെലിനിയത്തെ വലിച്ചെടുത്ത് സ്വായത്തമാക്കുന്നതില്‍ മുന്‍നിരയില്‍ നില്ക്കുന്നു.
സെലിനിയത്തെപ്പോലെ തന്നെ സ്വന്തം കുറവ് കൊണ്ട് പാവം മനുഷ്യനെ നക്ഷത്രമെണ്ണിക്കുന്ന മറ്റൊരു സൂക്ഷ്മമൂലകമാണ് സിങ്ക് അഥവാ നാകം. മണ്ണില്‍ നാകത്തിന്റെ അഭാവം മനുഷ്യനില്‍ അസ്വസ്ഥതകളുണ്ടാക്കും. മുടികൊഴിച്ചില്‍, ത്വക്രോഗം, കാഴ്ചക്കുറവ്, അരുചി, മണംകിട്ടാത്ത അവസ്ഥ തുടങ്ങിയ നിരവധി ദുരവസ്ഥകള്‍ നാകമില്ലാത്ത മണ്ണില്‍ വളരുന്ന ചെടികളുടെ വേരുപടലും പോലും വികസിക്കില്ല. ചെടിയുടെ വളര്‍ച്ച ഇല്ലാതാവും. ഇന്ത്യയിലെ പല പ്രദേശങ്ങളിലുമുള്ള മണ്ണില്‍ നാകം തീരെയില്ലെന്ന് മണ്ണിനെ പഠിക്കുന്ന മിടുക്കന്മാര് പറയുന്നു. വിവിധ ഇടങ്ങളില്‍നിന്ന് ശേഖരിച്ച രണ്ടരലക്ഷം മണ്ണ് സാമ്പിളുകളും കാല്‍ലക്ഷം സസ്യസാമ്പിളുകളും പരിശോധിച്ച ഈ വിദഗ്ദ്ധര്‍ പറയുന്നത്, നാട്ടിലെ 48.5 ശതമാനം മണ്ണിലും ആവശ്യമായ അളവില്‍ നാകം അഥവാ സിങ്ക് ഇല്ലെന്നാണ്. പരിശോധിച്ച 44 ശതമാനം സസ്യ സാമ്പിളുകളിലും സിങ്ക് കണികാണാന്‍ പോലുമില്ല. രാജ്യത്തെ സസ്യ-ഫല-ധാന്യ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മുഖ്യഘടകങ്ങളിലൊന്ന് നാകം അഥവാ സിങ്ക് ഇല്ലായ്മയെന്ന് അവര്‍ പേര്‍ത്തും പേര്‍ത്തും പറയുന്നു.
പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? മനുഷ്യനില്‍ ഉണ്ടാവുന്ന സിങ്കിന്റെ അപര്യാപ്തത അറിയപ്പെടുന്നത് ‘ഹൈപ്പോ സിങ്കിമിയ’ എന്ന പേരില്‍. ഇരുമ്പും സള്‍ഫറും ഒക്കെ നേരിയ അളവില്‍ മണ്ണിലുണ്ടാവണമെന്നും വിദഗ്ദ്ധര്‍.
ഈ സാഹചര്യത്തിലാണ് ‘സയന്റിഫിക് റിപ്പോര്‍ട്സ്’ എന്ന ജേര്‍ണല്‍ 2023 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഏറെ ശ്രദ്ധേയമാവുന്നത്. മണ്ണും മനുഷ്യനും സൂക്ഷ്മ പോഷണങ്ങളും തമ്മിലുള്ളബന്ധം അരക്കിട്ടുറപ്പിച്ച ആ പഠനം നടത്തിയത് അമേരിക്കയിലെയും ആസ്ട്രേലിയയിലെയും ഒരു സംഘം ഗവേഷകരാണ്. ഭാരതത്തിലാകമാനം, സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ 270 ലക്ഷം മണ്ണുപരിശോധന (സോയില്‍ ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട)യും നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയുടെ ഭാഗമായി മൂന്നു ലക്ഷം കുട്ടികളിലും പത്ത് ലക്ഷം സ്ത്രീകളിലും നടത്തിയ സര്‍വ്വേയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ പഠനം. അതില്‍നിന്ന് ലഭിച്ച വ്യക്തമായ സൂചന ഇതത്രേ-മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മണ്ണിന്റെ ആരോഗ്യം പരിരക്ഷിക്കുക…
കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്) 28 സംസ്ഥാനങ്ങളിലും നടത്തിയ മണ്ണ് സര്‍വേ നല്കിയ സൂചനയും മറ്റൊന്നല്ല. രാജ്യത്തെ 36.5 ശതമാനം മണ്ണിലും ആവശ്യത്തിന് സിങ്ക് ഇല്ലായെന്നായിരുന്നു പഠനം നല്കിയ സൂചന. കൂടാതെ 12.8 ശതമാനം മണ്ണിലും ഇരുമ്പിന്റെ സാന്നിധ്യവുമില്ല. ചിലേടത്ത് സൂക്ഷ്മ പോഷകങ്ങളായ ബോറോണ്‍, ചെമ്പ്, മാംഗനീസ് എന്നിവ ആവശ്യത്തിനില്ല.
മണ്ണില്‍ സൂക്ഷ്മ പോഷണങ്ങള്‍ ഇല്ലെങ്കില്‍ ചെടികളിലൂടെ അവ മനുഷ്യനിലെത്തില്ല. ഇല്ലെങ്കില്‍ സ്ഥിതി അപകടകരമാവും. കേഷാന്‍ രോഗങ്ങള്‍ പലേടത്തും ഉണ്ടാവാം. മാരകരോഗങ്ങളും വിളര്‍ച്ചയും വളര്‍ച്ച മുരടിക്കലും ഒക്കെ അതിനാണ് മേല്പറഞ്ഞ ഫോര്ട്ടിഫിക്കേഷന്. ധാന്യങ്ങളില്‍ സൂക്ഷ്മമൂലകങ്ങള്‍ ആവശ്യാനുസരണം കലര്‍ത്തുക. അയഡിന്‍ ചേര്‍ത്ത കറിയുപ്പുപോലെ. 2014 ല്‍ എലികളില്‍ നടത്തിയ ഒരു പരീക്ഷണം ഓര്‍മയില്‍ വരുന്നു. രണ്ട് വിഭാഗം എലികളെ ശാസ്ത്രജ്ഞര്‍ തെരഞ്ഞെടുത്തു. ‘സിങ്ക്’അഥവാ നാകം തീരെയില്ലാത്ത മണ്ണില്‍ വിളഞ്ഞ ഗോതമ്പാണ് ആദ്യ വിഭാഗത്തിലെ എലികള്‍ക്ക് ഭക്ഷണമായി നല്‍കിയത്. സിങ്ക് ആവശ്യത്തിനുള്ള മണ്ണില്‍ വിളഞ്ഞ ഗോതമ്പ് രണ്ടാമത്തെ വിഭാഗത്തിനും നല്കി. നിശ്ചിതകാലാവധിക്കുശേഷം ഇരുവിഭാഗം എലികളുടെയും രക്തം പരിശോധിച്ചു. ‘സിങ്ക്’ ഇല്ലാത്ത മണ്ണില്‍ വിളഞ്ഞ ഗോതമ്പ് ഭക്ഷിച്ചവയുടെ രക്തത്തില്‍ തരിമ്പും സിങ്ക് ഉണ്ടായിരുന്നില്ല. സിങ്ക് ഇല്ലായ്മ മൂലം ഭവിക്കുന്ന ഏനക്കേടുകള്‍ ഉണ്ടായിരുന്നുതാനും.
മധ്യപ്രദേശിലെ മാണ്ട്ല ജില്ലയിലുള്ള ആദിവാസി ഗ്രാമമായ സാമ്നാപൂരില് എയിംസ് ഗവേഷകര്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി നടത്തിയ ഗവേഷണത്തിലും വ്യക്തമായത് മണ്ണിലെ സൂക്ഷ്മ മൂലക സാന്നിധ്യവും മനുഷ്യന്റെ ആരോഗ്യവുമായുള്ള ബന്ധമാണ് സാമ്നാപൂരിലെ 15 ആദിവാസി കുടുംബങ്ങളുടെ ബേയാമെട്രിക് മാറ്റങ്ങളും ഭക്ഷണരീതിയും വിളയും മണ്ണുമെല്ലാം തുടര്‍ച്ചയായ മൂന്ന് വര്‍ഷമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്…
കഴുതകളെ കാണ്മാനില്ല
ലോകത്ത് കഴുതകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തൊലി ഉരിഞ്ഞെടുക്കുവാന് വേണ്ടി മാത്രം അഞ്ചുലക്ഷത്തിലേറെ കഴുതകളെയാണത്രെ പ്രതിവര്‍ഷം കൊന്നൊടുക്കുന്നതെന്ന് യു.കെ.ആസ്ഥാനമായുള്ള സന്നദ്ധസംഘടന ‘ഡോങ്കിസാങ്ച്വറി’ പറയുന്നു. കഴുതകളുടെ വംശനാശം വരുത്തുന്നതിന് മുഖ്യ കാരണക്കാരന്‍ ചൈനയാണെന്നും നിരീക്ഷകര്‍ പറയുന്നു. കഴുതയുടെ പുറന്തൊലി ഉരിഞ്ഞെടുത്ത് തിളപ്പിക്കുമ്പോള്‍ അതില്‍നിന്ന് ഉരുത്തിരിയുന്ന ‘ഇജിയാവോ’ എന്ന ജലാറ്റിനുവേണ്ടിയാണ് ചൈനക്കാര്‍ കഴുതയെ കുരുതികൊടുക്കുന്നത്. ചൈനക്കാരുടെ പരമ്പരാഗത നാട്ടുമരുന്നുകളില്‍ പലതിനും വേണം ഈ ജലാറ്റിന്‍ ‘ഡോങ്കി സാങ്ച്വറി’ 2012 നടത്തിയ 19-ാമത് കഴുത കനേഷുമാരിയില്‍ കഴുതകളുടെ എണ്ണം 32 ലക്ഷമായിരുന്നത്രെ. 2019 ലെ സെന്‍സസ് ആയപ്പോഴേക്കും കഴുതയുടെ സംഖ്യ 12 ലക്ഷമായി കുറഞ്ഞു. ഇങ്ങനെ പോയാല്‍ കഴുതയെ കാണാന്‍ കാഴ്ചബംഗ്ലാവില്‍ പോകേണ്ടിവരുമോയെന്ന ചിന്തയിലാണ് കഴുതപ്രേമികള്.
കാപ്പിയും കൃത്രിമ ബുദ്ധിയും
ലക്സംബര്‍ഗ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കാപ്പി ഉപയോഗിക്കുന്നത് ഫിന്ലാന്റുകാരാണത്രേ. ഒരു ഫിന്‍ലന്റുകാരന്‍ പ്രതിവര്‍ഷം 12 കിലോ കാപ്പി അകത്താക്കുന്നുവെന്ന് കണക്ക്. കാപ്പിയുടെ പുതുരുചി തേടിയ ഫിന്‍ലാന്റുകാര്‍, അക്കാര്യം എ.ഐ അഥവാ കൃത്രിമ ബുദ്ധിയെ ചുമതലപ്പെടുത്തി. ബ്രസീല്‍, കൊളമ്പിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കാപ്പിക്കുരു ചേര്‍ത്ത് കൃത്രിമ ബുദ്ധി ഒന്നാംതരം കാപ്പിയും രൂപപ്പെടുത്തി. പുതിയ എ.ഐ. കാപ്പി ഫിന്‍ലാന്റിലെ പല കാപ്പിക്കടകളിലും വമ്പന്‍ തരംഗമായിരിക്കുന്നുവെന്ന് വാര്‍ത്ത…
പ്രതികരിക്കാൻ ഇവിടെ എഴുതുക: