കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് ഗോവിന്ദന് നമ്പൂതിരിയുടെ പരാതിയിലാണ് കമ്മിഷന്റെ ശ്രമം. നാലാഴ്ചയ്ക്കകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തൃശ്ശൂര്‍ കളക്ടര്‍, പോലീസ് കമ്മിഷണര്‍, മുനിസിപ്പല്‍ കമ്മിഷണര്‍, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി തുടങ്ങിയവരോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് ആവശ്യപ്പെട്ടിുട്ടുണ്ട്.
ഭക്തര്‍ നേരിടുന്ന ദുരനുഭവങ്ങള്‍, ക്ഷേത്രത്തിനകത്ത് കയറി ദര്‍ശനം നടത്തുന്നതിന് വേണ്ടിവരുന്ന കാലതാമസം, ക്യൂ നിയന്ത്രണത്തിലെ പോരായ്മകള്‍ മുതല്‍ ദേവസ്വം ജീവനക്കാര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നത്, വഴിപാട് നിരക്ക് കുത്തനെ കൂട്ടിയത്, ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം തുടങ്ങിയവ പരാതിയിലെ വിഷയങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: