പത്തനംതിട്ട: ജില്ലയുടെ മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും ശബരിമലയിലേക്കുള്ള രാത്രി യാത്രയ്ക്ക് തത്കാലം നിരോധനമില്ല.
മേഖലയില്‍ പൊലീസിന്റെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.
മെയ് 19 മുതല്‍ 23 വരെ രാത്രി ഏഴു മണിക്ക് ശേഷമാണ് യാത്ര നിരോധിച്ചത്. ഗവി ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: