ന്യൂഡല്‍ഹി: രാജ്യത്ത് മൂന്തിയെ ഇനം കാറുകളുടെ വില്‍പ്പനയില്‍ വര്‍ദ്ധന. കാലങ്ങളായി ചെറു കാറുകളായിരുന്നു വിപണിയില്‍ കൂടുതല്‍ വിറ്റു പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ചെറുകാറുകളുടെ വില്‍പ്പന കാര്യമായി ഇടിഞ്ഞു. നിര്‍മ്മിക്കുന്ന ചെറുകാറുകളില്‍ കൂടുതലും ദക്ഷിണാഫ്രിക്ക പോലുളള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ചെറുകാറുകളുടെ ഇന്ത്യയിലെ വില്‍പ്പന വിഹിതം ഇപ്പോള്‍ 30 ശതമാനത്തില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. 1917- 18 സാമ്പത്തിക വര്‍ഷം രാജ്യത്തെ മൊത്തം യാത്രാ വാഹനങ്ങളുടെ വിപണിയില്‍ 47.4ശതമാനവും ചെറുകാറുകളായിരുന്നു. 21- 22 ഇത് 37.5 ശതമാനവും 22- 23 ല്‍ 34.4ശതമാനവും ആയി കുറഞ്ഞു. 23- 24 സാമ്പത്തിക വര്‍ഷം 27.7ശതമാനം മാത്രമാണ് ചെറുകാറുകളുടെ വിപണി വിഹിതം.
അതേസമയം 22 -23 യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ എസ്യുവിക്കുണ്ടായിരുന്ന 43 ശതമാനം വിഹിതം 23- 24ല്‍ 50.4 ശതമാനമായി ഉയര്‍ന്നു. കാറുകളുടെ മൊത്തത്തിലുള്ള വില്‍പ്പനയും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. 23- 24 ല്‍ രാജ്യത്ത് യാത്ര വാഹന വില്‍പ്പന 40 ലക്ഷം യൂണിറ്റ് ആണ്. സുരക്ഷയെ കുറിച്ചുള്ള ആശങ്കയും രാജ്യത്തെ ഇടത്തരക്കാരിലെ സാമ്പത്തിക ഉണര്‍വും ജീവിതനിലവാരത്തെക്കുറിച്ചുള്ള ഉയര്‍ന്ന കാഴ്ചപ്പാടും ചെറുകാറുകള്‍ ഉപേക്ഷിച്ച് എസ്യുവിയിലേക്ക് തിരിയാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: