പത്തനംതിട്ട: ആയുധ വ്യാപാരം മുതല്‍ മനുഷ്യക്കടത്ത് വരെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഇന്റര്‍നെറ്റ് സങ്കേതമായി മാറിയ ഡാര്‍ക്ക് വെബിനെ കരുതിയിരിക്കണം. ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തുടങ്ങിയ പരമ്പരാഗത സെര്‍ച്ച് എഞ്ചിനുകള്‍ വഴിയാണ് കൂടുതലായും ആളുകള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നത്. ഈ സെര്‍ച്ച് എഞ്ചിനുകളില്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് സെര്‍ച്ച് എഞ്ചിനുകളില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്.
എന്നാല്‍ ഡാര്‍ക്ക് വെബ്സൈറ്റുകളില്‍ എന്‍ക്രിപ്ഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് ആരാണ് സന്ദര്‍ശിക്കുന്നതെന്നോ എന്താണ് അവര്‍ തെരെഞ്ഞതെന്നോ കണ്ടെത്താന്‍ കഴിയില്ല. ഈ ഒരു പഴുതാണ് എല്ലാവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഇന്റര്‍നെറ്റ് കേന്ദ്രമായി ഡാർക്ക് വെബിനെ മാറ്റുന്നത്.
ഹാക്കര്‍മാരുടെ കേന്ദ്രമാണ് ഡാര്‍ക്ക് വെബ്. ഡാര്‍ക്ക് വെബിലേക്ക് ചെല്ലുന്ന ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഹാക്ക് ചെയ്യുന്ന രീതിയിലാണ് അതിന്റെ പ്രവര്‍ത്തന രീതി എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍, മയക്കുമരുന്ന്, തോക്കുകള്‍, അക്കൗണ്ട് ലോഗിനുകള്‍, വ്യാജ പാസ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഡാര്‍ക്ക് വെബിലൂടെ വിപണനം ചെയ്യപ്പെടുന്നതായാണ് വിവരം.
onion എന്ന ഡോമെയ്ന്‍ നാമമാണ് ഡാര്‍ക്ക് വെബ്‌സൈറ്റുകളില്‍ ഉപയോഗിക്കപ്പെടുന്നത്. വ്യാജ കറന്‍സിയുടെയും സാധനങ്ങളുടെയും വിതരണവും മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങളുമൊക്കെ ഡാര്‍ക്ക് വെബിനെ ഇന്റര്‍നെറ്റിലെ അധോലോകം എന്ന വിളിപ്പേരില്‍ എത്തിച്ചിരിക്കുന്നു.
ഓണ്‍ലൈന്‍ പഠനത്തിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പോലും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമായതോടെ ഡാര്‍ക്ക് വെബിലേക്ക് ഏറെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഡാര്‍ക്ക് വെബില്‍ നിന്നുള്ള ഭീഷണി സന്ദേശങ്ങളില്‍ ഭയന്ന് മാനസിക നില തെറ്റി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കുട്ടികളുടെ വാര്‍ത്ത കേരളത്തിനു
പോലും പുതുമയല്ലാതായിരിക്കുന്നു എന്നതിനാല്‍ നമ്മളും ജാഗ്രത പാലിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: