മോസ്കോ: വിസ രഹിത ഗ്രൂപ്പ് ടൂറിസ്റ്റ് എക്സ്ചേഞ്ചുകള്‍ ആരംഭിച്ച് ഇന്ത്യയുമായുള്ള ടൂറിസം ബന്ധം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റഷ്യ. ഇതിനായുള്ള ഉഭയകക്ഷി കരാറിനായുള്ള കൂടിയാലോചനകള്‍ ജൂണില്‍ ആരംഭിക്കുമെന്നും റഷ്യന്‍ മന്ത്രി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ റൗണ്ട് കൂടിയാലോചനകള്‍ ജൂണില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഉഭയകക്ഷി കരാറിന് വര്‍ഷാവസാനം അന്തിമരൂപം നല്‍കും” മന്ത്രി പറഞ്ഞു.
ചൈനയുമായും ഇറാനുമായും ഇതിനകം സ്ഥാപിച്ച വിസ രഹിത ടൂറിസ്റ്റ് എക്സ്ചേഞ്ചുകളുടെ വിജയം ആവര്‍ത്തിക്കാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് റഷ്യയും ചൈനയും തങ്ങളുടെ വിസ രഹിത ഗ്രൂപ്പ് ടൂറിസ്റ്റ് എക്സ്ചേഞ്ച് ആരംഭിച്ചത്.
അതുപോലെ, റഷ്യയും ഇറാനും തമ്മിലുള്ള വിസ രഹിത ഗ്രൂപ്പ് ടൂറിസ്റ്റ് എക്സ്ചേഞ്ച് ആരംഭിച്ചു, ഇത് ടൂറിസം സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുവെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: