ന്യൂദല്‍ഹി: ഈ വര്‍ഷം ഇന്ത്യ ഏകദേശം 7 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് . ചൈന നേടുക 4.8% വളര്‍ച്ചയാകും. ശക്തമായ പൊതുനിക്ഷേപവും സ്വകാര്യ ഉപഭോഗവുമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കു പിന്നില്‍.
ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ് കയറ്റുമതി വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരിയില്‍ യുഎന്‍ പ്രവചിച്ചത് 6.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് . അതാണിപ്പോള്‍ ഉയര്‍ത്തി നിശ്ചയിച്ചത്. ആഗോളസാമ്പത്തിക വളര്‍ച്ചയില്‍ നിക്ഷേപത്തില്‍ ഉണ്ടായ വര്‍ദ്ധനയാണ് വളര്‍ച്ചയ്ക്ക് ഇന്ത്യയെ സഹായിക്കുന്നത്.
പണപ്പെരുപ്പ നിരക്ക് ഈ വര്‍ഷം 4.5% ആയി കുറയും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നത് നല്ല സൂചനയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മൂലധനനിക്ഷേപം ആകര്‍ഷിക്കുന്ന നടപടികളെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോള വ്യാപാര മേഖല ഈ വര്‍ഷം തിരിച്ചുവരവ് നടത്തുമെന്നും കണക്കാക്കുന്നു. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കു സ്വീകരിക്കുന്ന നടപടികളുടെ വേഗം കൂട്ടും.
ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ നേട്ടവും വലിയ പങ്കുവഹിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: