കെയ്‌റോ: മൂവായിരത്തി നാനൂറു വര്‍ഷം മുമ്പു ജീവിച്ചിരുന്ന ഈജിപ്ത് രാജാവിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മിച്ചു. ഈജിപ്തിലെ ഫറവോ ആയിരുന്ന തൂത്തന്‍ഖാമന്റെ മുത്തച്ഛനായ അമെന്‍ഹോടെപ്പ് മൂന്നാമന്റെ മുഖമാണ് ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മിച്ചത്. ഇതുവരെ ജീവിച്ചിരുന്നവരില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ബിസി 14-ാം നൂറ്റാണ്ടിലാണ് അമെന്‍ഹോടെപ്പ് മൂന്നാമ ഈജിപ്ത് ഭരിച്ചിരുന്നത്. ഈജിപ്തിന്റെ സമൃദ്ധിയുടെയും സമാധാനത്തിന്റേയും കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
ദൈവത്തെപ്പോലെയാണ് ജനങ്ങള്‍ ആരാധിച്ചിരുന്നത്. ഏറ്റവും മഹാന്മാരായ ഫറവോമാരില്‍ ഒരാളാണ്. ഇന്ന് ശേഷിക്കുന്ന പ്രതിമകളില്‍ കൂടുതലും അമെന്‍ഹോടെപ്പ് മൂന്നാമന്റേതാണ്. മമ്മിയുടെ ചിത്രങ്ങളും തലയോട്ടിയുടെ അളവുകളും ഉപയോഗിച്ചാണ് അമെന്‍ഹോടെപ്പിന്റെ മുഖം നിര്‍മിച്ചെടുത്തത്.
ആദ്യമായി നിര്‍മിച്ചെടുത്ത അമെന്‍ഹോടെപ്പ് മൂന്നാമന്റെ മുഖത്തിന്റെ ഏകദേശ രൂപമാണെന്ന് ബ്രസീലിയന്‍ ഗ്രാഫിക് ഡിസൈനറായ സിസെറോ മൊറേസ് പറഞ്ഞു. മുഖം പുനര്‍നിര്‍മിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ അന്തിമഫലം അമ്പരിപ്പിക്കുന്നതായിരുന്നുവെന്ന് മൊറേസ് പറയുന്നു.
സൂര്യദേവനും വായുദേവനുമായ അമുനിന്റെ പേരാണ് അമെന്‍ഹോടെപ്പിന് നല്‍കിയിരിക്കുന്നത്. ഈജിപ്തിലും നൂബിയയിലുമുള്ള വന്‍നിര്‍മിതികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ഏറ്റവും ഉയരം കുറഞ്ഞ ഫറവോമാരില്‍ ഒരാളായിരുന്നു അമെന്‍ഹോടെപ്പ് മൂന്നാമന്‍. ബിസി 1352 ല്‍ 40 വയസിലോ 50 വയസിലോ ആയിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും ഗവേഷകര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: