പരപ്പനങ്ങാടി: റേഷന്‍ കട വഴി, ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്കുന്ന ആട്ടയില്‍ പുഴുക്കളെ കണ്ടെത്തി. ഒമ്പത് രൂപ വിലയില്‍ ചുവന്ന കവറില്‍ ലഭിക്കുന്ന 950 ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ടപ്പൊടിയിലാണ് പുഴുക്കളെന്ന് പരാതി. പാക്കറ്റ് പൊട്ടിച്ച് അരിപ്പയില്‍ അരിച്ചപ്പോഴാണ് ചെറിയ പുഴുക്കള്‍ നുരയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പാക്കറ്റില്‍ 2024 ഏപ്രില്‍ 22 വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പാക്കറ്റ് പൊട്ടിക്കുമ്പോഴാണ് പൊടി ഉപയോഗശൂന്യമാണെന്ന് കാണുന്നത്.
കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഗോതമ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി, അതില്‍ കേരള സര്‍ക്കാര്‍ എന്ന് പേരെഴുതിച്ചേര്‍ത്ത് പിണറായി സര്‍ക്കാര്‍ വിതരണം ചെയ്യുന്നതാണ് ഈ ആട്ട. കേരളത്തില്‍ മാത്രമാണ് ഈ രീതി.
മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കലെ എആര്‍ഡി 27 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത ആട്ടപ്പൊടിപ്പാക്കറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഗുണനിലവാരമില്ലാത്തത് കാരണം നിരവധി ഗുണഭോക്താക്കളാണ് ആട്ട റേഷന്‍കടയില്‍ തിരിച്ചേല്‍പ്പിക്കുന്നത്. പരിശോധന നടത്തി ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: