കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നും വിവാദങ്ങളിലാണ്. ഒപി ചികിത്സ മുതല്‍ ഓപ്പറേഷനുകളില്‍വരെ വീഴ്ചയും അപര്യാപ്തതകളും പതിവാണ്. എന്നാല്‍, വീഴ്ചകളും കുഴപ്പങ്ങളും പുറത്തുവരുമ്പോള്‍ ജീവനക്കാര്‍ക്കെതിരേ ‘പ്രതികാര നടപടികള്‍’ എടുക്കാന്‍ ആശുപത്രി സൂപ്രണ്ടുമാര്‍ മുതല്‍ ആരോഗ്യവകുപ്പ് മന്ത്രിമാര്‍ വരെ മത്സരിക്കുന്നതാണ് ഇവിടത്തെ ചരിത്രം. ഈ മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഐസിയുവില്‍ പീഡനത്തിന് ഇരയായത്, 2023 മാര്‍ച്ച് 18 നായിരുന്നു സംഭവം.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ ശശീന്ദ്രനാണ് ലൈംഗികമായി പീഡിപ്പിച്ചത്. (ഈ സംഭവത്തിലാണ് പരാതിക്കാരെ സഹായിച്ചുവെന്ന് ആരോപിച്ച് നഴ്‌സിങ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതും കോടതി ഇടപെട്ടതും)
പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷീന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം 2017ല്‍ ആയിരുന്നു. ഈ സംഭവത്തില്‍ ഹര്‍ഷീന ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്.
അഞ്ചു വര്‍ഷം മുമ്പ് ഹൃദയശസ്ത്രക്രിയ നടത്തിയ അറുപതുകാരന്റെ ശരീരത്തില്‍ ബാഹ്യവസ്തു കുടുങ്ങിയെന്ന് പരാതി ഉയര്‍ന്നിരുന്നു. 2022 ഒക്‌ടോബര്‍ 27ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നഴ്‌സ് കുത്തിവയ്‌പ്പ് നല്കിയപ്പോള്‍ കൂടരഞ്ഞി സ്വദേശി സിന്ധു എന്ന യുവതി മരിച്ച സംഭവമുണ്ടായി. ഇത് മരുന്നുമാറിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
സാധാരണക്കാര്‍ക്ക് ചെലവുകുറഞ്ഞ് മികച്ച ചികിത്സ ലഭ്യമാക്കേണ്ടതാണ് മെഡിക്കല്‍ കോളജ് ആശുപത്രി. എന്നാല്‍ ഇത്തരം വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ നയവും നടപടികളും കാരണമാകുമ്പോള്‍ വിശ്വാസ്യത ഇല്ലാതാകുന്നു. ഇത് അവസരമാക്കുന്നത് സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന് എയിംസ് കിട്ടുന്നില്ലെന്ന് വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിനെ പഴിക്കുമ്പോള്‍ ആരോഗ്യ മേഖലയ്‌ക്ക് നല്കുന്ന കൂറ്റന്‍ ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: