മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 170 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു. റെയ്ഡ് 72 മണിക്കൂര്‍ നീണ്ടു. നികുതി വെട്ടിപ്പ് നടത്തിയ ധനകാര്യസ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. 14 കോടി രൂപയും, 8 കിലോ സ്വര്‍ണവും ഉള്‍പ്പെടെ 170 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്താണ് കണ്ടുകെട്ടിയത്.
ഭണ്ഡാരി ഫിനാന്‍സ്, ആദിനാഥ് അര്‍ബന്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പരിശോധന. സ്ഥാപന ഉടമകളായ വിനയ് ഭണ്ഡാരി, സഞ്ജയ് ഭണ്ഡാരി, ആശിഷ് ഭണ്ഡാരി, സന്തോഷ് ഭണ്ഡാരി, മഹാവീര്‍ ഭണ്ഡാരി, പദം ഭണ്ഡാരി എന്നിവര്‍ ധനകാര്യ സ്ഥാപന ശൃംഖല തന്നെ നടത്തുന്നുണ്ട്. 14 മണിക്കൂര്‍ എടുത്താണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത പണവും എണ്ണിത്തിട്ടപ്പെടുത്തിയത്.
പൂനെ, നാസിക്, നാഗ്പൂര്‍, പര്‍ഭാനി, ഛത്രപതി സംഭാജി നഗര്‍, നന്ദേഡ് എന്നിവിടങ്ങളിലെ നൂറുകണക്കിന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 25 സംഘങ്ങളായാണ് നന്ദേഡില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: