ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികള്‍ വഴി നഗരങ്ങളിലെ തൊഴിലില്ലായ്മ വീണ്ടും കുറഞ്ഞു. ഇത് 7.2ല്‍ നിന്ന് 6.6 ശതമാനമായെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്ക്. ഈ സാമ്പത്തിക വര്‍ഷം ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ 7.6 ശതമാനം വളരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 7 ശതമാനമായിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ 6.8 ശതമാനമായിരുന്നു. ഇത് 6.7 ശതമാനമായി.
മാര്‍ച്ചില്‍ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായിരുന്നു. നഗരത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കുറഞ്ഞു. 8.5 ശതമാനമായാണ് കുറഞ്ഞത്. ഒരു വര്‍ഷം മുമ്പ് ഇത് 9.2 ശതമാനമായിരുന്നു. കേന്ദ്ര പദ്ധതികള്‍ വഴി കൂടുതല്‍ പേര്‍ക്കു തൊഴില്‍ ലഭിക്കുന്നതിന്റെയും നയങ്ങള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും തെളിവാണ് നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ കുറഞ്ഞതു കാണിക്കുന്നത്. ഇത് സാമ്പത്തിക വളര്‍ച്ച ശക്തമായതിന്റെ പ്രധാന സൂചകങ്ങളില്‍ ഒന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: