ന്യൂദല്‍ഹി: ആദ്യ നാല് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ടു. ഈ മാസം 13നു നടന്ന നാലാം ഘട്ടം വരെയുള്ള വിവരങ്ങളാണിത്. ഇതുവരെ 66.95 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 97 കോടി വോട്ടര്‍മാരില്‍ 45.10 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.
നാലാം ഘട്ടത്തില്‍ 69.16 ശതമാനമായിരുന്നു പോളിങ്. 2019 ലെ കണക്കുകളേക്കാള്‍ 3.65 ശതമാനം വര്‍ധന. ആദ്യ മൂന്നു ഘട്ടങ്ങളില്‍ 65.68 ശതമാനം, 66.71, 66.14 എന്നിങ്ങനെയാണു വോട്ടിങ്. ശതമാനത്തില്‍ 2.72 ശതമാനം, 2.93, 3.43 എന്നിങ്ങനെ ഇടിവുണ്ടായിരുന്നു. പുതിയ കണക്കുകള്‍ അടുത്ത ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ MAINപ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പുറത്തുവിടാന്‍ കാലതാമസമുണ്ടാകുന്നെന്ന് കമ്മിഷനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
നാലു ഘട്ടങ്ങളിലായി 23 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 379 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി.
ഉയര്‍ന്ന വോട്ടിങ് ശതമാനം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതാണെന്നും ലോകത്തിനു നല്കുന്ന സന്ദേശമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം അവധിയല്ല, മറിച്ച് അഭിമാനത്തിന്റെ ദിവസമാണെന്നും എല്ലാവരും വോട്ടു ചെയ്യണമെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം തിങ്കളാഴ്ച നടക്കും. അതടക്കം ഇനി മൂന്നു ഘട്ടങ്ങള്‍ കൂടിയാണുള്ളത്. ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും തിങ്കളാഴ്ചയാണ് നടക്കുക. എട്ട് സംസ്ഥാനങ്ങളിലായി 49 മണ്ഡലങ്ങളിലാണ് 20ന് വോട്ടെുടുപ്പ് നടക്കുക. ബീഹാര്‍(5) ജമ്മുകശ്മീര്‍(ഒന്ന്) ഝാര്‍ഖണ്ഡ്(3) ലഡാക്ക്(1)മഹാരാഷ്ട്ര (13) ഒഡീഷ(5) യുപി(14) ബംഗാള്‍(7) അമേഠിയിലും റായ്ബറേലിയും തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയാണ് മത്സരിക്കുന്നത്. റായ്ബറേലയില്‍ കോണ്‍ഗ്രസിന്റെ രാഹുലും ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങും തമ്മിലാണ് മല്സരണം. ലഖ്നൗവില്‍ നിന്ന് രാജനാഥ് സിങ്ങും മാറ്റുരയ്ക്കുന്നു. ജൂണ്‍ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പിനു ശേഷം എക്സിറ്റ് പോളുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: