ബ്രാട്ടിസ്ലാവ: വെടിവയ്പില്‍ പരിക്കേറ്റ സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉപപ്രധാനമന്ത്രി തോമസ് തരാബ അറിയിച്ചു. സ്ലൊവാക്യയിലെ ചെറുപട്ടണമായ ഹാന്‍ഡ്ലോവയില്‍ വച്ചാണ് 59കാരനായ റോബര്‍ട്ട് ഫിക്കോയ്ക്ക് എതിരെ വെടിവയ്പ്പുണ്ടായത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമം എന്നാണ് ആഭ്യന്തര മന്ത്രി മാറ്റസ് സുതാജ് എസ്റ്റോക പ്രതികരിച്ചത്.
ഹാന്‍ഡ്ലോവയില്‍ ചെറിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വളരെ അടുത്ത് നിന്നാണ് ഫിക്കോയ്ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. അഞ്ച് ഷോട്ടുകളാണ് അക്രമി ഫിക്കോയ്ക്ക് നേരെ ഉതിര്‍ത്തത്. വയറിലും കൈയിലുമാണ് വെടിയേറ്റത്. സ്ലൊവാക്യയിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം സംഭവത്തില്‍ അപലപിച്ചു.
സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്കെതിരായ വധശ്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. തികച്ചും ഭീരുത്വപരവും നിന്ദ്യവുമായ പ്രവര്‍ത്തി എന്നാണ് ആക്രമണത്തെ മോദി വിശേഷിപ്പിച്ചത്.
സ്ലൊവാക്യയുടെ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിന്റെ വാര്‍ത്ത ഞെട്ടലുളവാക്കുന്നു. തികച്ചും ഭീരുത്വപരവും നിന്ദ്യവുമായ ഈ പ്രവൃത്തിയെ ഞാന്‍ ശക്തമായി അപലപിക്കുകയും പ്രധാനമന്ത്രി ഫിസോ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. ഭാരതം ഈ ഘട്ടത്തില്‍ സ്ലോവാക് റിപ്പബ്ലിക്കിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു, മോദി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: