ഒട്ടാവ: ഇന്‍ഫോസിസിന് 82 ലക്ഷം പിഴ ചുമത്തി കാനഡ സര്‍ക്കാര്‍. ജീവനക്കാരുടെ ആരോഗ്യനികുതി അടയ്‌ക്കുന്നതില്‍ 2020 ഡിസംബറില്‍ കുറവ് വരുത്തിയെന്നാരോപിച്ചാണ് നടപടി. ബെംഗളൂരു ആസ്ഥാനമായ കമ്പനിക്ക് കാനഡയുടെ ധനകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ചയാണ് പിഴ ചുമത്തിയത്. ഇന്‍ഫോസിസിന് കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ വലിയ ഓഫീസുകളുണ്ട്. 1.34 ലക്ഷം കനേഡിയന്‍ ഡോളറാണ് പിഴയിട്ടത്.
മെയ് 9 ന് ഇത് സംബന്ധിച്ച നോട്ടീസ് കമ്പനിക്ക് ലഭിച്ചു. പിഴയിലൂടെ കമ്പനിക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റോ ബാധിച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് പ്രതികരിച്ചു.
കാനഡയില്‍ വിവിധയിടങ്ങളില്‍ ഇന്‍ഫോസിസിന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തോടുള്ള വിരോധം തീര്‍ക്കാനാണ് കാനഡ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: