ജമ്മു: പാകിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടന ജെയ്ഷ-ഇ-മുഹമ്മദുമായി (ജെഇഎം) ബന്ധപ്പെട്ട സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. ഭീകരന് സര്‍താജ് അഹമ്മദ് മണ്ടൂവിന്റേതടക്കമുള്ള ഏഴ് സ്വത്തുക്കളാണ് എന്‍ഐഎ കണ്ടുകെട്ടിയത്.
സര്‍താജിന്റെ പുല്‍വാമ കിസരിഗമിലുള്ള വസതിയടക്കമാണ് എന്‍ഐഎ കണ്ടുകെട്ടിയത്. ഒരാഴ്ച മുമ്പും എന്‍ഐഎ മറ്റൊരു ജെഇഎം ഭീകരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. യുഎപിഎ വകുപ്പ് പ്രകാരം എന്‍ഐഎ കോടതി ഉത്തരവിന്മേലാണ് നടപടി.
2020 ജനുവരി 31 നാണ് സര്‍താജ് പിടിയിലാവുന്നത്. കശ്മീര്‍ താഴ്വരയിലേക്ക് ഭീകരരെ എത്തിച്ചെന്നതുള്പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സര്‍താജിനെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും സര്താജിനെതിരെ കേസുണ്ട്.
2000ല്‍ പാക് ഭീകരനായ മൗലാന മസൂദ് അസറാണ് ജെഇഎം എന്ന ഭീകരസംഘടന സ്ഥാപിക്കുന്നത്. ജമ്മുകശ്മീരില്‍ ഉള്‍പ്പടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെഇഎം ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് യുഎന്‍ സുരക്ഷാ സമിതി 2019ല്‍ ജെഇഎമ്മിനെ ആഗോള ഭീകര സംഘടനയായും മസൂദ് അസറിനെ ആഗോള ഭീകരനായും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: