ബീജിംഗ് : ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ സെല്ലുകള്‍, മെഡിക്കല്‍ സപ്ലൈസ് തുടങ്ങിയ തന്ത്രപ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 100 ശതമാനം വരെ അധിക താരിഫ് ചുമത്താനുള്ള യു.എസ്.നീക്കത്തെ ശക്തമായി നേരിടുമെന്ന് ചൈന വ്യക്തമാക്കി. 18 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്കാണ് വൈറ്റ് ഹൗസ് പുതിയ താരിഫ് പ്രഖ്യാപിച്ചത് . ബീജിംഗ് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണെങ്കില്‍ ഇത് വലിയ വ്യാപാര യുദ്ധമായി മാറും. ന്യായമായ വ്യാപാര മല്‍സരത്തിന് അമേരിക്ക തയ്യാറാണെങ്കിലും വന്‍തോതില്‍ സബ്‌സിഡി നല്‍കി വിലകുറഞ്ഞ ഉത്പന്നങ്ങള്‍ തങ്ങളുടെ വിപണിയില്‍ വിറ്റഴിക്കുന്ന ചൈനയുടെ തന്ത്രം അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‌റെ നിലപാട്. അതേസമയം ചില ചൈനീസ് ഇറക്കുമതികള്‍ക്ക് അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനം തങ്ങള്‍ക്ക് അനുകൂല അവസരമാക്കാമെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: