പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകളുടെ പല വകഭേദങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പിന് നമ്പര്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പുകളാണ് വ്യാപകമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. പലപ്പോഴും പെട്ടെന്നു പിന് നമ്പര്‍ ഓര്‍ത്തിരിക്കാന്‍ ജനനത്തീയതിയോ ഫോണ്‍ നമ്പറോ 1234 പോലുള്ള പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്ന സംഖ്യകളോ ആണ് പലരും രഹസ്യ നമ്പറാക്കുന്നത്.
സൈബര്‍ തട്ടിപ്പുകാരായ ഹാക്കര്‍മാര്‍ക്ക് ഇത്തരം ദുര്‍ബല പിന് നമ്പറുകള്‍ മനസിലാക്കുക വളരെ എളുപ്പമാണ്. സൈബര്‍ ക്രിമിനലുകള്‍ കൂടുതലും ലക്ഷ്യംവയ്ക്കുന്നത് കമ്പ്യൂട്ടറുകളിലും നെറ്റ്വര്‍ക്കുകളിലും ദുര്‍ബലമായ പിന് നമ്പര്‍ ഉപയോഗിക്കുന്ന ബിസിനസ്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ്.
അടുത്തിടെ ഇന്‍ഫര്‍മേഷന്‍ ഈസ് ബ്യൂട്ടിഫുള്‍ എന്ന പേരില്‍ നടത്തിയ സൈബര്‍ സുരക്ഷ പഠന സര്‍വേയില്‍ 3.4 ദശലക്ഷം പിന്‍നമ്പറുകള്‍ പഠന വിധേയമാക്കിയപ്പോള്‍ ഏറെപ്പേരും ഉപയോഗിക്കുന്ന 10 പൊതു പിന് നമ്പറുകള്‍ ഹാക്കര്‍മാര്‍ക്കു പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നവയാണ് എന്ന് കണ്ടെത്തി.
1234, 1111, 0000, 1212, 7777, 1004, 2000, 4444, 2222, 6969 എന്നിവയാണ് ഈ 10 പിന് നമ്പറുകള്‍. അതുപോലെ ജനനവര്‍ഷം, സ്വകാര്യ വിവരങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയിലും പാസ്വേഡ് ആയി നല്‍കരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: