ഡല്‍ഹി: പോലീസ് അധികാരികള്‍, സിബിഐ, നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റ, റിസര്‍വ് ബാങ്ക്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ പേരില്‍ സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന ഭീഷണി, ബ്ലാക്ക്മെയില്‍, കൊള്ള, ‘ഡിജിറ്റല്‍ അറസ്റ്റുകള്‍’ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (എന്‍സിആര്‍പി) ഇത്തരം ധാരാളം പരാതികളാണ് വരുന്നത്. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 1,000-ലധികം സ്കൈപ്പ് ഐഡികളും ഐ ഫോര്‍സി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഈ തട്ടിപ്പുകാര്‍ സാധാരണയായി ഇരയാകാന്‍ സാധ്യതയുള്ള വ്യക്തിയെ വിളിക്കുകയും നിയമവിരുദ്ധമായ ചരക്കുകള്‍, മയക്കുമരുന്ന്, വ്യാജ പാസ്പോര്ട്ടുകള് അല്ലെങ്കില്‍ മറ്റേതെങ്കിലും നിരോധിത വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന പാഴ്സല്‍ നിങ്ങളുടെ പേരില്‍ അയച്ചിട്ടുണ്ടെന്നു പറയുകയും ചെയ്യും. ചിലപ്പോള്‍, ഇരയുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഒരു കുറ്റകൃത്യത്തിലോ അപകടത്തിലോ ഉള്‍പ്പെട്ടതായി പറയുകയും അവരുടെ കസ്റ്റഡിയിലാണെന്നു അറിയിക്കുകയും ചെയ്യും. ‘കേസ്’ ഒത്തുതീര്‍പ്പാക്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍, ഇരകളെ ‘ഡിജിറ്റല്‍ അറസ്റ്റിന്’ വിധേയരാക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ തട്ടിപ്പുകാര്‍ സ്കൈപ്പിലോ മറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമിലോ അവരുമായി സംസാരിക്കുകയും ചെയ്യും. തട്ടിപ്പുകാര്‍ പോലീസ് സ്റ്റേഷനുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകള്‍ ഉപയോഗിക്കുകയും സമാനമായ യൂണിഫോം ധരിക്കുകയും ചെയ്യും. രാജ്യത്തുടനീളം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വലിയ തുക നഷ്ടമായിട്ടുണ്ട്. ഇതൊരു സംഘടിത ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യമാണ്. അതിര്‍ത്തി കടന്നുള്ള ക്രൈം സിന്‍ഡിക്കേറ്റുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് (ഐ ഫോര്‍സി) രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ തട്ടിപ്പുകള്‍ തടയാന്‍ ആഭ്യന്തര മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുമായും അവരുടെ ഏജന്‍സികളുമായും റിസര്‍വ് ബാങ്കുമായും മറ്റ് സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കേസുകള്‍ തിരിച്ചറിയുന്നതിനും അന്വേഷിക്കുന്നതിനുമായി സംസ്ഥാനങ്ങളിലെ/ പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങളും സാങ്കേതിക പിന്തുണയും ഐ ഫോര്‍സി നല്‍കുന്നുണ്ട്. ഇത്തരം തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍, മൊബൈല്‍ ഉപകരണങ്ങള്‍, മ്യൂള്‍ അക്കൗണ്ടുകള്‍ എന്നിവ ബ്ലോക്ക് ചെയ്യാനും ഇത് സഹായിക്കും. ഐ ഫോര്‍സി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘സൈബര്‍ദോസ്തില്‍’ ഇന്‍ഫോഗ്രാഫിക്സിലൂടെയും വീഡിയോകളിലൂടെയും വിവിധ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പു കോളുകള്‍ ലഭിച്ചാല്‍, സഹായത്തിനായി സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930-ലോ www.cybercrime.gov.in-ലോ റിപ്പോര്‍ട്ട് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: