തൃശൂര്‍: അതിരപ്പള്ളി വെറ്റിലപ്പാറ ജനവാസ മേഖലയില്‍ ചീങ്കണ്ണിക്കുഞ്ഞുങ്ങളെ കണ്ടെത്തി. തോട്ടില്‍ തുണികഴുകാന്‍ എത്തിയ സ്ത്രീകളാണ് ചീങ്കണ്ണിക്കുഞ്ഞുങ്ങളെ കണ്ടത്.
വ്യാഴാഴ്ച രാവിലെയാണ് വെറ്റിലപ്പാറയില്‍ വരടക്കയം എന്ന സ്ഥലത്ത് തോട്ടില്‍ തുണി അലക്കാനെത്തിയ സ്ത്രീകള്‍ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞുങ്ങളെ കണ്ടത്.ചീങ്കണ്ണിക്കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചാലക്കുടി പുഴ വെറ്റിലപ്പാറ മേഖലയില്‍ ധാരാളം ചിങ്കണ്ണി കുഞ്ഞുങ്ങളെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് പുഴയില്‍ വച്ച് ചീങ്കണ്ണി പക്ഷിയെ വിഴുങ്ങുന്ന വീഡിയോ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക