India

കമ്പത്ത് കാറിനുള്ളില്‍ 3 പേര്‍ മരിച്ച നിലയില്‍, കാര്‍ പുതുപ്പളളി സ്വദേശിയുടേത്

പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വാഹനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തേനി : തമിഴ്‌നാട്ടില്‍ കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കോട്ടയം രജിസ്‌ട്രേഷന്‍ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വാഹനം.

തമിഴ്‌നാട് പൊലിസ് അന്വേഷണം തുടങ്ങി വ്യാഴാഴ്ച രാവിലെ ഒരു തോട്ടത്തിലാണ് വാഹനം നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ ഡോറുകള്‍ പൂട്ടിയ നിലയിലായിരുന്നു.

Recent Posts