മുംബൈ : ഘാട്കോപ്പർ ഏരിയയിലെ പെട്രോൾ പമ്പിൽ കേടുവന്ന ഹോർഡിംഗ് സ്ഥാപിച്ച പരസ്യ ഏജൻസിയുടെ ഉടമ ഭവേഷ് ഭിൻഡെക്കെതിരെ 23 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അടുത്തിടെ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതേ സമയം തിങ്കളാഴ്ചത്തെ ഹോർഡിംഗ് അപകടത്തിൽ 14 പേർ മരിച്ചതിന് ശേഷം ഇയാൾ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. അതേസമയം ഐപിസി സെക്ഷൻ 304 പ്രകാരം നഗരത്തിലെ പന്ത്നഗർ പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
ജനുവരിയിൽ, മുളുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ ഭിൻഡെയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യം നേടിയെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈഗോ മീഡിയയുടെ ഉടമയായ ഭിൻഡെ 2009ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
ഭിന്ദേയുടെ മറ്റൊരു സ്ഥാപനം 2017-18 ൽ ഇന്ത്യൻ റെയിൽവേയുടെ വാണിജ്യ വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അനധികൃത ഹോർഡിംഗുകൾ സ്ഥാപിച്ചതിന് നിരവധി പരാതികൾ ഫയൽ ചെയ്യപ്പെട്ടിരുന്നുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: