കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റ സംഭവത്തിൽ പൊലീസ് വീഴ്ചയ്‌ക്കെതിരെ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. നോർത്ത് സോൺ ഐജി കെ സേതുരാമൻ ആണ് സസ്പൻഷന് ഉത്തരവിട്ടത്.
പൊലീസ് പ്രതിയ്‌ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമർപ്പിച്ചതിന് പിന്നാലെ എഡിജിപി എം ആർ അജിത് കുമാർ സംഭവത്തിൽ ഇടപെടൽ നടത്തുകയും പരാതി അന്വേഷിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
യുവതിയെ ഉപദ്രവിച്ച പ്രതി രാഹുൽ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കൽ നടപടി. പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്‌ക്ക് ഉൾപ്പെടെ പരാതി സമർപ്പിച്ചിരുന്നു. എസ്എച്ച്ഒയിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസർക്ക് ചേരാത്ത പ്രവർത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: