ബ്രാറ്റിസ്ലാവ (സ്ലോവാക്യ): സ്ലോവാക്യയിലെ പ്രധാനമന്ത്രിയായ റോബര്‍ട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു. ഹന്ദ്‌ലോവയില്‍ നടന്ന സര്‍ക്കാര്‍ യോഗത്തിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ജീവന് അപായം ഉണ്ടായിട്ടില്ലെങ്കിലും അദേഹത്തിന് മുറിവുകളുണ്ട്. നാല് തവണ സ്ലോവാക്യയുടെ പ്രധാനമന്ത്രിയായ വ്യക്തിയായ റോബര്‍ട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദി സ്ലോവാക് സ്‌പെക്ടേറ്ററാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്ലൊവാക്യയിലെ ട്രെന്‍സിന്‍ മേഖലയിലെ ഒരു ഖനന നഗരമാണ് ഹാന്‍ഡ്‌ലോവ, അവിടെ, ഒരു സര്‍ക്കാര്‍ മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ പുറത്ത് പ്രധാനമന്ത്രി ഫിക്കോയ്‌ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. കെട്ടിടത്തിന് പുറത്ത് തന്റെ പിന്തുണക്കാരുമായി ഫിക്കോ നടത്തിയ സംഭാഷണത്തിനിടെ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടു, കുറച്ച് കഴിഞ്ഞ് ഫിക്കോ വെടിയേറ്റ് നിലത്ത് വീണുവെന്നും ദി സ്ലോവാക് സ്‌പെക്ടേറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹാന്‍ഡ്‌ലോവയിലെ വെടിവെപ്പിനെ തുടര്‍ന്ന് ബ്രാറ്റിസ്ലാവയിലെ റഷ്യന്‍ അനുകൂല സ്‌മെര്‍ എംപി ലുബോസ് ബ്ലാഹ ഇന്നത്തെ പാര്‍ലമെന്റ് സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വെടിവെപ്പിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: